സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവയെ സ്തുതിക്കുവിൻ; [QBR] നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; [QBR] അത് മനോഹരവും സ്തുതി ഉചിതവും തന്നെ. [QBR]
2. യഹോവ യെരൂശലേമിനെ പണിയുന്നു; [QBR] അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. [QBR]
3. മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും [QBR] അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. [QBR]
4. അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; [QBR] അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു. [QBR]
5. നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; [QBR] അവന്റെ വിവേകത്തിന് അന്തമില്ല. [QBR]
6. യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; [QBR] അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. [QBR]
7. സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; [QBR] കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; [QBR]
8. അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; [QBR] ഭൂമിക്കായി മഴ ഒരുക്കുന്നു; [QBR] അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. [QBR]
9. അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും [QBR] അതതിന്റെ ആഹാരം കൊടുക്കുന്നു. [QBR]
10. അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല; [QBR] പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. [QBR]
11. തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും [QBR] ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. [QBR]
12. യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; [QBR] സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക; [QBR]
13. അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് [QBR] നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. [QBR]
14. അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; [QBR] വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. [QBR]
15. അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; [QBR] അവന്റെ വചനം അതിവേഗം ഓടുന്നു. [QBR]
16. അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; [QBR] ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. [QBR]
17. അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; [QBR] അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്? [QBR]
18. അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; [QBR] കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. [QBR]
19. അവൻ യാക്കോബിന് തന്റെ വചനവും [QBR] യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. [QBR]
20. അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല; [QBR] അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 147 / 150
സങ്കീർത്തനങ്ങൾ 147:49
1 യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ. 2 യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. 4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു. 5 നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവന്റെ വിവേകത്തിന് അന്തമില്ല. 6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. 7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; 8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. 9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. 10 അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല; പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 11 തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക; 13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. 14 അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. 15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. 16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. 17 അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്? 18 അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. 19 അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 20 അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 147 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References