സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവയെ സ്തുതിക്കുവിൻ; [QBR] നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; [QBR] അത് മനോഹരവും സ്തുതി ഉചിതവും തന്നെ. [QBR]
2. യഹോവ യെരൂശലേമിനെ പണിയുന്നു; [QBR] അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. [QBR]
3. മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും [QBR] അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. [QBR]
4. അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; [QBR] അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു. [QBR]
5. നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; [QBR] അവന്റെ വിവേകത്തിന് അന്തമില്ല. [QBR]
6. യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; [QBR] അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. [QBR]
7. സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; [QBR] കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ; [QBR]
8. അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; [QBR] ഭൂമിക്കായി മഴ ഒരുക്കുന്നു; [QBR] അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. [QBR]
9. അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും [QBR] അതതിന്റെ ആഹാരം കൊടുക്കുന്നു. [QBR]
10. അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല; [QBR] പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. [QBR]
11. തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും [QBR] ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. [QBR]
12. യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; [QBR] സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക; [QBR]
13. അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് [QBR] നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. [QBR]
14. അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; [QBR] വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു. [QBR]
15. അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; [QBR] അവന്റെ വചനം അതിവേഗം ഓടുന്നു. [QBR]
16. അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; [QBR] ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. [QBR]
17. അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; [QBR] അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്? [QBR]
18. അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; [QBR] കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. [QBR]
19. അവൻ യാക്കോബിന് തന്റെ വചനവും [QBR] യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. [QBR]
20. അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല; [QBR] അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 147 of Total Chapters 150
സങ്കീർത്തനങ്ങൾ 147:52
1. യഹോവയെ സ്തുതിക്കുവിൻ;
നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്;
അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
2. യഹോവ യെരൂശലേമിനെ പണിയുന്നു;
അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3. മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
4. അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
5. നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു;
അവന്റെ വിവേകത്തിന് അന്തമില്ല.
6. യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
7. സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;
കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
8. അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;
ഭൂമിക്കായി മഴ ഒരുക്കുന്നു;
അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
9. അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
അതതിന്റെ ആഹാരം കൊടുക്കുന്നു.
10. അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല;
പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
11. തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും
ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12. യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
13. അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച്
നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14. അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു;
വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.
15. അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവന്റെ വചനം അതിവേഗം ഓടുന്നു.
16. അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
17. അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു;
അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്?
18. അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു;
കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
19. അവൻ യാക്കോബിന് തന്റെ വചനവും
യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20. അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല;
അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിക്കുവിൻ. PE
Total 150 Chapters, Current Chapter 147 of Total Chapters 150
×

Alert

×

malayalam Letters Keypad References