1. [QS]യഹോവയെ സ്തുതിക്കുവിൻ; [QE][QS]സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; [QE][QS]ഉന്നതങ്ങളിൽ അവനെ സ്തുതിക്കുവിൻ. [QE]
2. [QS]അവന്റെ സകല ദൂതന്മാരുമേ, അവനെ സ്തുതിക്കുവിൻ; [QE][QS]അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിക്കുവിൻ; [QE]
3. [QS]സൂര്യചന്ദ്രന്മാരെ അവനെ സ്തുതിക്കുവിൻ; [QE][QS]പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവനെ സ്തുതിക്കുവിൻ. [QE]
4. [QS]സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും [QE][QS]ആയുള്ളവയേ, അവനെ സ്തുതിക്കുവിൻ. [QE]
5. [QS]അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ [QE][QS]അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. [QE]
6. [QS]അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; [QE][QS]ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു. [QE]
7. [QS]തിമിംഗലങ്ങളും എല്ലാ ആഴികളുമേ, [QE][QS]ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ. [QE]
8. [QS]തീയും കല്മഴയും ഹിമവും, കാർമേഘവും [QE][QS]അവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും, [QE]
9. [QS]പർവ്വതങ്ങളും എല്ലാ കുന്നുകളും, [QE][QS]ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, [QE]
10. [QS]മൃഗങ്ങളും സകല കന്നുകാലികളും, [QE][QS]ഇഴജന്തുക്കളും പറവജാതികളും, [QE]
11. [QS]ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, [QE][QS]ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും, [QE]
12. [QS]യുവാക്കളും യുവതികളും, [QE][QS]വൃദ്ധന്മാരും ബാലന്മാരും, [QE]
13. [QS]ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; [QE][QS]അവന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. [QE][QS]അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു. [QE]
14. [QS]തന്നോട് അടുത്തിരിക്കുന്ന ജനമായി [QE][QS]യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി [QE][QS]അവൻ സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. [QE][QS]യഹോവയെ സ്തുതിക്കുവിൻ. [QE]