സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവയെ സ്തുതിക്കുവിൻ; [QBR] യഹോവയ്ക്ക് ഒരു പുതിയ പാട്ടും [QBR] ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. [QBR]
2. യിസ്രായേൽ അവരെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; [QBR] സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ. [QBR]
3. അവർ നൃത്തം ചെയ്തുകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ; [QBR] തപ്പിനോടും കിന്നരത്തോടും കൂടി അവന് കീർത്തനം ചെയ്യട്ടെ. [QBR]
4. യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; [QBR] താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ട് അലങ്കരിക്കും. [QBR]
5. ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; [QBR] അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ. [QBR]
6. അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും [QBR] അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. [QBR] ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും [QBR]
7. അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും [QBR] അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും [QBR]
8. എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ. [QBR]
9. അത് അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. [QBR] യഹോവയെ സ്തുതിക്കുവിൻ. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 149 / 150
സങ്കീർത്തനങ്ങൾ 149:134
1 യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. 2 യിസ്രായേൽ അവരെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ. 3 അവർ നൃത്തം ചെയ്തുകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടി അവന് കീർത്തനം ചെയ്യട്ടെ. 4 യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ട് അലങ്കരിക്കും. 5 ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ. 6 അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും 7 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും 8 എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ. 9 അത് അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിക്കുവിൻ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 149 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References