സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവേ, ന്യായമായ കാര്യം കേൾക്കണമേ, [QBR] എന്റെ നിലവിളി ശ്രദ്ധിക്കണമേ. [QBR] കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ. [QBR]
2. എനിക്കുള്ള ന്യായമായ വിധി നിന്റെ സന്നിധിയിൽ നിന്ന് പുറപ്പെടട്ടെ; [QBR] നിന്റെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ. [QBR]
3. നീ എന്റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു; [QBR] നീ എന്നെ പരീക്ഷിച്ചു; ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; [QBR] എന്റെ അധരങ്ങൾകൊണ്ട് ലംഘനം ചെയ്യുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു. [QBR]
4. മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ നിന്റെ വായിൽനിന്നു പുറപ്പെടുന്ന വചനത്താൽ [QBR] നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു. [QBR]
5. എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു; [QBR] എന്റെ കാല് വഴുതിയതുമില്ല. [QBR]
6. ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്ക് ഉത്തരമരുളുമല്ലോ; [QBR] നിന്റെ ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കണമേ. [QBR]
7. നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്നു [QBR] നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ, [QBR] നിന്റെ അത്ഭുതകാരുണ്യം കാണിക്കണമേ. [QBR]
8. കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ; [QBR] എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും [QBR]
9. എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ [QBR] നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ. [QBR]
10. അവർ അവരുടെടെ ഹൃദയം അടച്ചിരിക്കുന്നു; [QBR] വായ് കൊണ്ട് അവർ വമ്പു പറയുന്നു. [QBR]
11. അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു; [QBR] ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവയ്ക്കുന്നു. [QBR]
12. കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും [QBR] മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ. [QBR]
13. യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടണമേ. [QBR] യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ട് ദുഷ്ടന്റെ കൈയിൽനിന്ന് രക്ഷിക്കണമെ. [QBR]
14. തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കണമേ; [QBR] അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; [QBR] നിന്റെ സമ്പത്തുകൊണ്ട് നീ അവരുടെ വയറു നിറയ്ക്കുന്നു; [QBR] അവർക്കു പുത്രസമ്പത്ത് ധാരാളം ഉണ്ട്; [QBR] അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു. [QBR]
15. ഞാനോ, നീതിയിൽ നിന്റെ മുഖം കാണും; [QBR] ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ട് തൃപ്തനാകും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 17 of Total Chapters 150
സങ്കീർത്തനങ്ങൾ 17:19
1. യഹോവേ, ന്യായമായ കാര്യം കേൾക്കണമേ,
എന്റെ നിലവിളി ശ്രദ്ധിക്കണമേ.
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.
2. എനിക്കുള്ള ന്യായമായ വിധി നിന്റെ സന്നിധിയിൽ നിന്ന് പുറപ്പെടട്ടെ;
നിന്റെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ.
3. നീ എന്റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു;
നീ എന്നെ പരീക്ഷിച്ചു; ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല;
എന്റെ അധരങ്ങൾകൊണ്ട് ലംഘനം ചെയ്യുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
4. മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ നിന്റെ വായിൽനിന്നു പുറപ്പെടുന്ന വചനത്താൽ
നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു.
5. എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു;
എന്റെ കാല് വഴുതിയതുമില്ല.
6. ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്ക് ഉത്തരമരുളുമല്ലോ;
നിന്റെ ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കണമേ.
7. നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്നു
നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ,
നിന്റെ അത്ഭുതകാരുണ്യം കാണിക്കണമേ.
8. കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ;
എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9. എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ
നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ.
10. അവർ അവരുടെടെ ഹൃദയം അടച്ചിരിക്കുന്നു;
വായ് കൊണ്ട് അവർ വമ്പു പറയുന്നു.
11. അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു;
ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവയ്ക്കുന്നു.
12. കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും
മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
13. യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടണമേ.
യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ട് ദുഷ്ടന്റെ കൈയിൽനിന്ന് രക്ഷിക്കണമെ.
14. തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കണമേ;
അവരുടെ ഓഹരി ആയുസ്സിൽ അത്രേ;
നിന്റെ സമ്പത്തുകൊണ്ട് നീ അവരുടെ വയറു നിറയ്ക്കുന്നു;
അവർക്കു പുത്രസമ്പത്ത് ധാരാളം ഉണ്ട്;
അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു.
15. ഞാനോ, നീതിയിൽ നിന്റെ മുഖം കാണും;
ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ട് തൃപ്തനാകും. PE
Total 150 Chapters, Current Chapter 17 of Total Chapters 150
×

Alert

×

malayalam Letters Keypad References