സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു; [QBR] ആകാശവിതാനം അവന്റെ കൈവേല വെളിപ്പെടുത്തുന്നു. [QBR]
2. ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു; [QBR] രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു. [QBR]
3. സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല. [QBR]
4. ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും [QBR] ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; [QBR] അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു. [QBR]
5. അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം; [QBR] വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. [QBR]
6. ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും [QBR] അറുതിവരെ അതിന്റെ അയനവും ആകുന്നു; [QBR] അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. [QBR]
7. യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; [QBR] അത് പ്രാണനെ തണുപ്പിക്കുന്നു. [QBR] യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; [QBR] അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. [QBR]
8. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; [QBR] അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; [QBR] യഹോവയുടെ കല്പന നിർമ്മലമായത്; [QBR] അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. [QBR]
9. യഹോവാഭക്തി നിർമ്മലമായത്; [QBR] അത് എന്നേക്കും നിലനില്ക്കുന്നു; [QBR] യഹോവയുടെ വിധികൾ സത്യമാകുന്നു; [QBR] അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു. [QBR]
10. അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; [QBR] തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ. [QBR]
11. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; [QBR] അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. [QBR]
12. തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്? [QBR] മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ. [QBR]
13. സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ; [QBR] അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും. [QBR]
14. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, [QBR] എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും [QBR] അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 19 / 150
സങ്കീർത്തനങ്ങൾ 19:49
1 ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേല വെളിപ്പെടുത്തുന്നു. 2 ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു; രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു. 3 സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല. 4 ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു. 5 അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം; വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. 6 ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. 7 യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അത് പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. 8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. 9 യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമാകുന്നു; അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു. 10 അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ. 11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. 12 തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്? മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ. 13 സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും. 14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 19 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References