സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; [QE][QS]നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. [QE]
2. [QS]അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി; [QE][QS]അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. [QE][QSS]സേലാ.[QSE]
3. [QS]സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്, [QE][QS]തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു. [QE]
4. [QS]അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. [QE]
5. [QS]നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്; [QE][QS]ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു. [QE]
6. [QS]നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; [QE][QS]നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. [QE]
7. [QS]രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; [QE][QS]അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. [QE]
8. [QS]നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; [QE][QS]നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും. [QE]
9. [QS]നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും; [QE][QS]യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; [QE][QS]തീ അവരെ ദഹിപ്പിക്കും. [QE]
10. [QS]നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും [QE][QS]അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. [QE]
11. [QS]അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; [QE][QS]അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. [QE]
12. [QS]നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; [QE][QS]അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. [QE]
13. [QS]യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ; [QE][QS]ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 21 / 150
1 യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. 2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. QSS സേലാ.SE 3 സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്, തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു. 4 അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. 5 നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്; ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു. 6 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. 7 രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. 8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും. 9 നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. 10 നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. 11 അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. 12 നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. 13 യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 21 / 150
×

Alert

×

Malayalam Letters Keypad References