സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? [QE][QS]എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്? [QE]
2. [QS]എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; [QE][QS]രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല. [QE]
3. [QS]യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ, [QE][QS]നീ പരിശുദ്ധനാകുന്നുവല്ലോ. [QE]
4. [QS]ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു; [QE][QS]അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു. [QE]
5. [QS]അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; [QE][QS]അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല. [QE]
6. [QS]ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; [QE][QS]മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ. [QE]
7. [QS]എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; [QE][QS]അവർ അധരം മലർത്തി തല കുലുക്കി പറയുന്നു: [QE]
8. [QS]“യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ! [QE][QS]അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.” [QE]
9. [QS]നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; [QE][QS]എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി. [QE]
10. [QS]ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; [QE][QS]എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. [QE]
11. [QS]കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; [QE][QS]സഹായിക്കുവാൻ മറ്റാരുമില്ലല്ലോ. [QE]
12. [QS]അനേകം കാളകൾ എന്നെ വളഞ്ഞു; [QE][QS]ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. [QE]
13. [QS]ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ [QE][QS]അവർ എന്റെ നേരെ വായ് പിളർക്കുന്നു. [QE]
14. [QS]ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; [QE][QS]എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; [QE][QS]എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. [QE]
15. [QS]എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; [QE][QS]എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. [QE][QS]നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. [QE]
16. [QS]നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; [QE][QS]അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു. [QE]
17. [QS]എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; [QE][QS]അവർ എന്നെ തുറിച്ച് നോക്കുന്നു. [QE]
18. [QS]എന്റെ വസ്ത്രം അവർ പകുത്തെടുത്തു, [QE][QS]എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. [QE]
19. [QS]നീയോ, യഹോവേ, അകന്നിരിക്കരുതേ; [QE][QS]എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. [QE]
20. [QS]വാളിൽനിന്ന് എന്റെ പ്രാണനെയും [QE][QS]നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ. [QE]
21. [QS]സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ; [QE][QS]കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു. [QE]
22. [QS]ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; [QE][QS]സഭാമദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും. [QE]
23. [QS]യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ; [QE][QS]യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ; [QE][QS]യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ. [QE]
24. [QS]അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല, വെറുത്തതുമില്ല; [QE][QS]തന്റെ മുഖം അവന് മറച്ചതുമില്ല; [QE][QS]തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്. [QE]
25. [QS]മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു. [QE][QS]അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും. [QE]
26. [QS]എളിയവർ ഭക്ഷിച്ച് തൃപ്തരാകും; [QE][QS]യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. [QE][QS]നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ. [QE]
27. [QS]ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; [QE][QS]സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും. [QE]
28. [QS]രാജത്വം യഹോവയ്ക്കുള്ളതല്ലയോ; [QE][QS]അവൻ ജനതതിയെ ഭരിക്കുന്നു. [QE]
29. [QS]ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ഭക്ഷിച്ച് ആരാധിക്കും; [QE][QS]തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവന്റെ മുമ്പാകെ കുമ്പിടും. [QE]
30. [QS]വരുവാനുള്ള ഒരു സന്തതി അവനെ സേവിക്കും; [QE][QS]വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും. [QE]
31. [QS]അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട് “അവൻ ഇത് നിവർത്തിച്ചിരിക്കുന്നു” എന്ന് അവന്റെ നീതിയെ വർണ്ണിക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 22 / 150
1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്? 2 എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല. 3 യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ. 4 ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു; അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു. 5 അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല. 6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ. 7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കി പറയുന്നു: 8 “യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ! അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.” 9 നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി. 10 ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. 11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ. 12 അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. 13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. 14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. 15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. 16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു. 17 എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; അവർ എന്നെ തുറിച്ച് നോക്കുന്നു. 18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. 19 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 20 വാളിൽനിന്ന് എന്റെ പ്രാണനെയും നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ. 21 സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു. 22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും. 23 യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ; യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ. 24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല, വെറുത്തതുമില്ല; തന്റെ മുഖം അവന് മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്. 25 മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു. അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും. 26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ. 27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും. 28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ; അവൻ ജനതതിയെ ഭരിക്കുന്നു. 29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ഭക്ഷിച്ച് ആരാധിക്കും; തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവന്റെ മുമ്പാകെ കുമ്പിടും. 30 വരുവാനുള്ള ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും. 31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട് “അവൻ ഇത് നിവർത്തിച്ചിരിക്കുന്നു” എന്ന് അവന്റെ നീതിയെ വർണ്ണിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 22 / 150
×

Alert

×

Malayalam Letters Keypad References