സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. ഭൂമിയും അതിന്റെ പൂർണ്ണതയും [QBR] ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. [QBR]
2. സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; [QBR] നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. [QBR]
3. യഹോവയുടെ പർവ്വതത്തിൽ ആര് കയറും? [QBR] അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? [QBR]
4. വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. [QBR] വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: [QBR]
5. അവൻ യഹോവയോട് അനുഗ്രഹവും [QBR] തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. [QBR]
6. ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; [QBR] യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.
7. വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; [QBR] പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; [QBR] മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QBR]
8. മഹത്വത്തിന്റെ രാജാവ് ആര് ? [QBR] ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. [QBR]
9. വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; [QBR] പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; [QBR] മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QBR]
10. മഹത്വത്തിന്റെ രാജാവ് ആര് ? [QBR] സൈന്യങ്ങളുടെ യഹോവ തന്നെ; [QBR] അവനാകുന്നു മഹത്വത്തിന്റെ രാജാവ്. സേലാ. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 24 / 150
സങ്കീർത്തനങ്ങൾ 24:161
1 ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. 3 യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? 4 വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: 5 അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. 6 ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ. 7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 8 മഹത്വത്തിന്റെ രാജാവ് ആര് ? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 10 മഹത്വത്തിന്റെ രാജാവ് ആര് ? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്വത്തിന്റെ രാജാവ്. സേലാ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 24 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References