സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു; [QE]
2. [QS]എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; [QE][QS]ഞാൻ ലജ്ജിച്ചു പോകരുതേ; [QE][QS]എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ. [QE]
3. [QS]നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; [QE][QS]വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. [QE]
4. [QS]യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ; [QE][QS]നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ! [QE]
5. [QS]നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; [QE][QS]നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; [QE][QS]ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു. [QE]
6. [QS]യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ; [QE][QS]അവ പണ്ടുപണ്ടേയുള്ളവയല്ലോ. [QE]
7. [QS]എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; [QE][QS]യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ. [QE]
8. [QS]യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. [QE][QS]അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു. [QE]
9. [QS]സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; [QE][QS]സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. [QE]
10. [QS]യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് [QE][QS]അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. [QE]
11. [QS]യഹോവേ, എന്റെ അകൃത്യം വലിയത്; [QE][QS]നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ. [QE]
12. [QS]യഹോവാഭക്തനായ പുരുഷൻ ആര്? [QE][QS]അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും. [QE]
13. [QS]അവൻ മനോസുഖത്തോടെ വസിക്കും; [QE][QS]അവന്റെ സന്തതി ദേശം അവകാശമാക്കും. [QE]
14. [QS]യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; [QE][QS]അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. [QE]
15. [QS]എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; [QE][QS]അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും. [QE]
16. [QS]എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; [QE][QS]ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. [QE]
17. [QS]എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; [QE][QS]എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. [QE]
18. [QS]എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; [QE][QS]എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ. [QE]
19. [QS]എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; [QE][QS]അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; [QE]
20. [QS]എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; [QE][QS]നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. [QE]
21. [QS]നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; [QE][QS]ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ. [QE]
22. [QS]ദൈവമേ, യിസ്രായേലിനെ [QE][QS]അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 25 / 150
1 യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു; 2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ. 3 നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. 4 യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ; നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ! 5 നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു. 6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ. 7 എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ. 8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു. 9 സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. 10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. 11 യഹോവേ, എന്റെ അകൃത്യം വലിയത്; നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ. 12 യഹോവാഭക്തനായ പുരുഷൻ ആര്? അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും. 13 അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും. 14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. 15 എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും. 16 എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. 17 എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. 18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ. 19 എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; 20 എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. 21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ. 22 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 25 / 150
×

Alert

×

Malayalam Letters Keypad References