സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ; [QE][QS]ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; [QE][QS]ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. [QE]
2. [QS]യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; [QE][QS]എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ. [QE]
3. [QS]നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; [QE][QS]നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു. [QE]
4. [QS]വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; [QE][QS]കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. [QE]
5. [QS]ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; [QE][QS]ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. [QE]
6. [QS]സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും [QE][QS]നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും [QE]
7. [QS]ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; [QE][QS]യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു. [QE]
8. [QS]യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും [QE][QS]നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു. [QE]
9. [QS]പാപികളോടുകൂടി എന്റെ പ്രാണനെയും [QE][QS]രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. [QE]
10. [QS]അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; [QE][QS]അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു. [QE]
11. [QS]ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; [QE][QS]എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ. [QE]
12. [QS]എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; [QE][QS]സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 26 / 150
1 യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. 2 യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ. 3 നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു. 4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. 5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. 6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും 7 ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു. 8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു. 9 പാപികളോടുകൂടി എന്റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. 10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു. 11 ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ. 12 എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 26 / 150
×

Alert

×

Malayalam Letters Keypad References