സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ, [QE][QS]യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. [QE]
2. [QS]യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; [QE][QS]വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. [QE]
3. [QS]യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; [QE][QS]പെരുവെള്ളത്തിൻമീതെ യഹോവ, [QE][QS]മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. [QE]
4. [QS]യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; [QE][QS]യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. [QE]
5. [QS]യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; [QE][QS]യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. [QE]
6. [QS]അവൻ അവയെ കാളക്കുട്ടിയെപ്പോലെയും [QE][QS]ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. [QE]
7. [QS]യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. [QE]
8. [QS]യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; [QE][QS]യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. [QE]
9. [QS]യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; [QE][QS]അതു വനങ്ങളെ തോലുരിക്കുന്നു; [QE][QS]അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു. [QE]
10. [QS]യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; [QE][QS]യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. [QE]
11. [QS]യഹോവ തന്റെ ജനത്തിന് ശക്തി നല്കും; [QE][QS]യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 29 / 150
1 ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. 2 യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. 3 യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. 4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. 6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. 7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 9 യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു. 10 യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 11 യഹോവ തന്റെ ജനത്തിന് ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 29 / 150
×

Alert

×

Malayalam Letters Keypad References