സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ, [QBR] യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. [QBR]
2. യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; [QBR] വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. [QBR]
3. യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; [QBR] പെരുവെള്ളത്തിൻമീതെ യഹോവ, [QBR] മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. [QBR]
4. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; [QBR] യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. [QBR]
5. യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; [QBR] യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. [QBR]
6. അവൻ അവയെ കാളക്കുട്ടിയെപ്പോലെയും [QBR] ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. [QBR]
7. യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. [QBR]
8. യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; [QBR] യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. [QBR]
9. യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; [QBR] അതു വനങ്ങളെ തോലുരിക്കുന്നു; [QBR] അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു. [QBR]
10. യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; [QBR] യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. [QBR]
11. യഹോവ തന്റെ ജനത്തിന് ശക്തി നല്കും; [QBR] യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 29 of Total Chapters 150
സങ്കീർത്തനങ്ങൾ 29:150
1. ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ,
യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.
2. യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ;
വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ.
3. യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;
പെരുവെള്ളത്തിൻമീതെ യഹോവ,
മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.
4. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;
യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5. യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;
യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.
6. അവൻ അവയെ കാളക്കുട്ടിയെപ്പോലെയും
ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7. യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8. യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;
യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
9. യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;
അതു വനങ്ങളെ തോലുരിക്കുന്നു;
അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു.
10. യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു;
യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു.
11. യഹോവ തന്റെ ജനത്തിന് ശക്തി നല്കും;
യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. PE
Total 150 Chapters, Current Chapter 29 of Total Chapters 150
×

Alert

×

malayalam Letters Keypad References