സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; [QE][QS]എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല. [QE]
2. [QS]എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; [QE][QS]നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. [QE]
3. [QS]യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; [QE][QS]കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. [QE]
4. [QS]യഹോവയുടെ വിശുദ്ധന്മാരേ, അവന് സ്തുതിപാടുവിൻ; [QE][QS]അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. [QE]
5. [QS]അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; [QE][QS]അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; [QE][QS]സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; [QE][QS]ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. [QE]
6. [QS]“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. [QE]
7. [QS]യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി; [QE][QS]നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി. [QE]
8. [QS]യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; [QE][QS]യഹോവയോട് ഞാൻ യാചിച്ചു. [QE]
9. [QS]ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? [QE][QS]ധൂളി നിന്നെ സ്തുതിക്കുമോ? അത് നിന്റെ സത്യം പ്രസ്താവിക്കുമോ? [QE]
10. [QS]യഹോവേ, കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; [QE][QS]യഹോവേ, എന്റെ രക്ഷകനായിരിക്കണമേ. [QE]
11. [QS]നീ എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; [QE][QS]എന്റെ ചണവസ്ത്രം നീ അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; [QE]
12. [QS]ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിനു തന്നെ. [QE][QS]എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 30 / 150
1 യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല. 2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. 3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. 4 യഹോവയുടെ വിശുദ്ധന്മാരേ, അവന് സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. 5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു. 6 “ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു. 7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി. 8 യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു. 9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി നിന്നെ സ്തുതിക്കുമോ? അത് നിന്റെ സത്യം പ്രസ്താവിക്കുമോ? 10 യഹോവേ, കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കണമേ. 11 നീ എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; എന്റെ ചണവസ്ത്രം നീ അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; 12 ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 30 / 150
×

Alert

×

Malayalam Letters Keypad References