സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ലംഘനം ക്ഷമിച്ചും [QE][QS]പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. [QE]
2. [QS]യഹോവ അകൃത്യം കണക്കിടാതെയും [QE][QS]ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. [QE]
3. [QS]ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ [QE][QS]എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; [QE]
4. [QS]രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; [QE][QS]എന്റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. [QE][QSS]സേലാ.[QSE]
5. [QS]ഞാൻ എന്റെ പാപം നിന്റെ മുമ്പാകെ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം മറച്ചതുമില്ല. [QE][QS]“എന്റെ ലംഘനങ്ങൾ യഹോവയോട് ഏറ്റു പറയും” എന്ന് ഞാൻ പറഞ്ഞു; [QE][QS]അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. [QE][QSS]സേലാ.[QSE]
6. [QS]ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്ത് നിന്നോട് പ്രാർത്ഥിക്കും; [QE][QS]പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കൽ എത്തുകയില്ല. [QE]
7. [QS]നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; [QE][QS]രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. [QE][QSS]സേലാ.[QSE]
8. [QS]ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്ക് കാണിച്ചുതരും; [QE][QS]ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ച് നിനക്ക് ആലോചന പറഞ്ഞുതരും. [QE]
9. [QS]നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; [QE][QS]കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ട് അവയെ അടക്കിവരുന്നു; [QE][QS]അല്ലെങ്കിൽ അവ നിനക്ക് സ്വാധീനമാകുകയില്ല. [QE]
10. [QS]ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; [QE][QS]എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും. [QE]
11. [QS]നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; [QE][QS]ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 32 / 150
1 ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. 2 യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 3 ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; 4 രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. QSS സേലാ.SE 5 ഞാൻ എന്റെ പാപം നിന്റെ മുമ്പാകെ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം മറച്ചതുമില്ല. “എന്റെ ലംഘനങ്ങൾ യഹോവയോട് ഏറ്റു പറയും” എന്ന് ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. QSS സേലാ.SE 6 ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്ത് നിന്നോട് പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കൽ എത്തുകയില്ല. 7 നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. QSS സേലാ.SE 8 ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്ക് കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ച് നിനക്ക് ആലോചന പറഞ്ഞുതരും. 9 നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ട് അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്ക് സ്വാധീനമാകുകയില്ല. 10 ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും. 11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 32 / 150
×

Alert

×

Malayalam Letters Keypad References