സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ; [QBR] സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?. [QBR]
2. കിന്നരംകൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; [QBR] പത്തു കമ്പിയുള്ള വീണകൊണ്ട് അവന് സ്തുതി പാടുവിൻ. [QBR]
3. അവന് പുതിയ പാട്ടു പാടുവിൻ; [QBR] ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. [QBR]
4. യഹോവയുടെ വചനം നേരുള്ളത്; [QBR] അവന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്. [QBR]
5. അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; [QBR] യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. [QBR]
6. യഹോവയുടെ വചനത്താൽ ആകാശവും [QBR] അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; [QBR]
7. അവൻ സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; [QBR] അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. [QBR]
8. സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; [QBR] ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവനെ ശങ്കിക്കട്ടെ. [QBR]
9. അവൻ അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; [QBR] അവൻ കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. [QBR]
10. യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു; [QBR] വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. [QBR]
11. യഹോവയുടെ ആലോചന ശാശ്വതമായും [QBR] അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു. [QBR]
12. യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും [QBR] അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. [QBR]
13. യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; [QBR] മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. [QBR]
14. അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. [QBR]
15. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; [QBR] അവരുടെ പ്രവൃത്തികൾ സകലവും അവൻ ഗ്രഹിക്കുന്നു. [QBR]
16. സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; [QBR] ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. [QBR]
17. ജയത്തിന് കുതിര വ്യർത്ഥമാകുന്നു; [QBR] തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല. [QBR]
18. യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും [QBR] തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; [QBR]
19. അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും [QBR] ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. [QBR]
20. നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; [QBR] അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു. [QBR]
21. അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ [QBR] നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും. [QBR]
22. യഹോവേ, ഞങ്ങൾ നിന്നിൽ പ്രത്യാശവയ്ക്കുന്നതുപോലെ [QBR] നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 33 / 150
സങ്കീർത്തനങ്ങൾ 33:126
1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ; സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?. 2 കിന്നരംകൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; പത്തു കമ്പിയുള്ള വീണകൊണ്ട് അവന് സ്തുതി പാടുവിൻ. 3 അവന് പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. 4 യഹോവയുടെ വചനം നേരുള്ളത്; അവന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്. 5 അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. 6 യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; 7 അവൻ സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. 8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവനെ ശങ്കിക്കട്ടെ. 9 അവൻ അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; അവൻ കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. 10 യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. 11 യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു. 12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. 13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. 14 അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. 15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികൾ സകലവും അവൻ ഗ്രഹിക്കുന്നു. 16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. 17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല. 18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; 19 അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. 20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു. 21 അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും. 22 യഹോവേ, ഞങ്ങൾ നിന്നിൽ പ്രത്യാശവയ്ക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 33 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References