സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; [QE][QS]അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും. [QE]
2. [QS]എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; [QE][QS]താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും. [QE]
3. [QS]എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; [QE][QS]നാം ഒന്നിച്ച് അവന്റെ നാമത്തെ സ്തുതിക്കുക. [QE]
4. [QS]ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി; [QE][QS]എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. [QE]
5. [QS]അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; [QE][QS]അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. [QE]
6. [QS]ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; [QE][QS]അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. [QE]
7. [QS]യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും [QE][QS]പാളയമിറങ്ങി അവരെ വിടുവിക്കുന്നു. [QE]
8. [QS]യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ; [QE][QS]അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. [QE]
9. [QS]യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; [QE][QS]അവന്റെ ഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ. [QE]
10. [QS]ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; [QE][QS]യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. [QE]
11. [QS]മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; [QE][QS]യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. [QE]
12. [QS]ജീവനെ ആഗ്രഹിക്കുകയും [QE][QS]ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്? [QE]
13. [QS]ദോഷം ചെയ്യാതെ നിന്റെ നാവിനെയും [QE][QS]വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക; [QE]
14. [QS]ദോഷം വിട്ടകന്ന് നന്മ ചെയ്യുക; [QE][QS]സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക. [QE]
15. [QS]യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും [QE][QS]അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. [QE]
16. [QS]ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് [QE][QS]യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു. [QE]
17. [QS]നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, [QE][QS]സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. [QE]
18. [QS]ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; [QE][QS]മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. [QE]
19. [QS]നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; [QE][QS]അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. [QE]
20. [QS]അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു; [QE][QS]അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല. [QE]
21. [QS]തിന്മ ദുഷ്ടനെ കൊല്ലുന്നു; [QE][QS]നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും. [QE]
22. [QS]യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; [QE][QS]അവനെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 34 / 150
1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും. 2 എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും. 3 എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; നാം ഒന്നിച്ച് അവന്റെ നാമത്തെ സ്തുതിക്കുക. 4 ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി; എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. 5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. 6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. 7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. 8 യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. 9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ. 10 ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. 11 മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. 12 ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്? 13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക; 14 ദോഷം വിട്ടകന്ന് നന്മ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക. 15 യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. 16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു. 17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. 18 ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. 19 നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. 20 അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല. 21 തിന്മ ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും. 22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; അവനെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 34 / 150
×

Alert

×

Malayalam Letters Keypad References