3. നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയണമേ;
“ഞാൻ നിന്റെ രക്ഷയാകുന്നു” എന്ന് എന്റെ പ്രാണനോട് പറയണമേ. |
4. എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ;
എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചു പോകട്ടെ. |
7. കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു;
കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു. |
8. അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ;
അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ. |
10. യഹോവേ, നിനക്കു തുല്യൻ ആര്?
“എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും. |
13. ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു;
ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു. എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു. |
14. ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി;
അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു. |
15. അവരോ എന്റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടം കൂടി;
ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. |
17. കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും?
അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജിവനെയും വിടുവിക്കണമേ. |
19. വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ;
കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ. |
23. എന്റെ ദൈവവും എന്റെ കർത്താവുമായുള്ള യഹോവേ,
ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കണമേ. |
24. എന്റെ ദൈവമായ യഹോവേ, നിന്റെ നീതി നിമിത്തം എനിക്ക് ന്യായം പാലിച്ചു തരണമേ;
അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ. |
25. അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്ന് പറയരുതേ;
“ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ. |
26. എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ;
എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. |
27. എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ;
“തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. |