1. [QS]യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കണമേ; [QE][QS]എന്നോട് പൊരുതുന്നവരോട് പെരുതണമേ. [QE]
2. [QS]നീ കവചവും പരിചയും ധരിച്ച് [QE][QS]എന്റെ സഹായത്തിനായി എഴുന്നേല്ക്കണമേ. [QE]
3. [QS]നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയണമേ; [QE][QS]“ഞാൻ നിന്റെ രക്ഷയാകുന്നു” എന്ന് എന്റെ പ്രാണനോട് പറയണമേ. [QE]
4. [QS]എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ; [QE][QS]എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചു പോകട്ടെ. [QE]
5. [QS]അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; [QE][QS]യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. [QE]
6. [QS]അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; [QE][QS]യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. [QE]
7. [QS]കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; [QE][QS]കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു. [QE]
8. [QS]അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; [QE][QS]അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; [QE][QS]അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ. [QE]
9. [QS]എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; [QE][QS]അവന്റെ രക്ഷയിൽ സന്തോഷിക്കും; [QE]
10. [QS]യഹോവേ, നിനക്കു തുല്യൻ ആര്? [QE][QS]“എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും [QE][QS]എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും [QE][QS]നീ രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും. [QE]
11. [QS]കള്ളസാക്ഷികൾ എഴുന്നേറ്റ് [QE][QS]ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു. [QE]
12. [QS]അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത്, [QE][QS]എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു. [QE]
13. [QS]ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; [QE][QS]ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു. [QE][QS]എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു. [QE]
14. [QS]ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി; [QE][QS]അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു. [QE]
15. [QS]അവരോ എന്റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടം കൂടി; [QE][QS]ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, [QE][QS]അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. [QE]
16. [QS]വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ [QE][QS]അവർ എന്റെ നേരെ പല്ലു കടിക്കുന്നു. [QE]
17. [QS]കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? [QE][QS]അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും [QE][QS]ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജിവനെയും വിടുവിക്കണമേ. [QE]
18. [QS]ഞാൻ മഹാസഭയിൽ നിനക്ക് സ്തോത്രം ചെയ്യും; [QE][QS]ബഹുജനത്തിന്റെ നദുവിൽ നിന്നെ സ്തുതിക്കും. [QE]
19. [QS]വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; [QE][QS]കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ. [QE]
20. [QS]അവർ സമാധാനവാക്കുകൾ സംസാരിക്കാതെ [QE][QS]ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു. [QE]
21. [QS]അവർ എന്റെ നേരെ വായ് പിളർന്നു: ““നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്ന് പറഞ്ഞു. [QE]
22. [QS]യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; [QE][QS]കർത്താവേ, എന്നോട് അകന്നിരിക്കരുതേ, [QE]
23. [QS]എന്റെ ദൈവവും എന്റെ കർത്താവുമായുള്ള യഹോവേ, [QE][QS]ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കണമേ. [QE]
24. [QS]എന്റെ ദൈവമായ യഹോവേ, നിന്റെ നീതി നിമിത്തം എനിക്ക് ന്യായം പാലിച്ചു തരണമേ; [QE][QS]അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ. [QE]
25. [QS]അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്ന് പറയരുതേ; [QE][QS]“ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ. [QE]
26. [QS]എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; [QE][QS]എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. [QE]
27. [QS]എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; [QE][QS]“തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” [QE][QS]എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. [QE]
28. [QS]എന്റെ നാവ് നിന്റെ നീതിയെയും ദിവസം മുഴുവൻ [QE][QS]നിന്റെ സ്തുതിയെയും വർണ്ണിക്കും. [QE]