സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; [QE][QS]അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. [QE]
2. [QS]“എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” [QE][QS]എന്നിങ്ങനെ അവൻ തന്നോടു തന്നെ മധുരവാക്ക് പറയുന്നു. [QE]
3. [QS]അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; [QE][QS]ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു. [QE]
4. [QS]അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; [QE][QS]തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; [QE][QS]ദോഷം വെറുക്കുന്നതുമില്ല. [QE]
5. [QS]യഹോവേ, നിന്റെ ദയ ആകാശത്തോളവും [QE][QS]നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. [QE]
6. [QS]നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും [QE][QS]നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; [QE][QS]യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു. [QE]
7. [QS]ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്! [QE][QS]മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. [QE]
8. [QS]നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; [QE][QS]നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു. [QE]
9. [QS]നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; [QE][QS]നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു. [QE]
10. [QS]നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും [QE][QS]പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ. [QE]
11. [QS]നിഗളികളുടെ കാല് എന്റെ നേരെ വരരുതേ; [QE][QS]ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. [QE]
12. [QS]ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: [QE][QS]അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 36 / 150
1 ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. 2 “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” എന്നിങ്ങനെ അവൻ തന്നോടു തന്നെ മധുരവാക്ക് പറയുന്നു. 3 അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു. 4 അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; ദോഷം വെറുക്കുന്നതുമില്ല. 5 യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. 6 നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു. 7 ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. 8 നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു. 9 നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു. 10 നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ. 11 നിഗളികളുടെ കാല് എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. 12 ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 36 / 150
×

Alert

×

Malayalam Letters Keypad References