സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. [QE][QS]ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ. [QE]
2. [QS]നിന്റെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; [QE][QS]നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു. [QE]
3. [QS]നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല; [QE][QS]എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. [QE]
4. [QS]എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; [QE][QS]ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. [QE]
5. [QS]എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു. [QE]
6. [QS]ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; [QE][QS]ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. [QE]
7. [QS]എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; [QE][QS]എന്റെ ദേഹത്തിന് സൗഖ്യമില്ല. [QE]
8. [QS]ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; [QE][QS]എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു. [QE]
9. [QS]കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു. [QE][QS]എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല. [QE]
10. [QS]എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; [QE][QS]എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി. [QE]
11. [QS]എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; [QE][QS]എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു. [QE]
12. [QS]എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; [QE][QS]എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; [QE][QS]അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു. [QE]
13. [QS]എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; [QE][QS]വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. [QE]
14. [QS]ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും [QE][QS]വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു. [QE]
15. [QS]യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; [QE][QS]എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. [QE]
16. [QS]“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; [QE][QS]എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ. [QE]
17. [QS]ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; [QE][QS]എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. [QE]
18. [QS]ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു; [QE][QS]എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു. [QE]
19. [QS]എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ, [QE][QS]എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു. [QE]
20. [QS]ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി [QE][QS]നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. [QE]
21. [QS]യഹോവേ, എന്നെ കൈ വിടരുതേ; [QE][QS]എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. [QE]
22. [QS]എന്റെ രക്ഷയാകുന്ന കർത്താവേ, [QE][QS]എന്റെ സഹായത്തിനായി വേഗം വരണമേ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 38 / 150
1 യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ. 2 നിന്റെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു. 3 നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. 4 എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. 5 എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു. 6 ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. 7 എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിന് സൗഖ്യമില്ല. 8 ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു. 9 കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല. 10 എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി. 11 എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു. 12 എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു. 13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. 14 ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു. 15 യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. 16 “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ. 17 ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. 18 ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു. 19 എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു. 20 ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. 21 യഹോവേ, എന്നെ കൈ വിടരുതേ; എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. 22 എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരണമേ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 38 / 150
×

Alert

×

Malayalam Letters Keypad References