സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ [QBR] ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ [QBR] എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവയ്ക്കും എന്നും ഞാൻ പറഞ്ഞു. [QBR]
2. ഞാൻ സംസാരിക്കാതെ ഊമനായിരുന്നു; [QBR] നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു. [QBR]
3. എന്റെ ഹൃദയത്തിന് ചൂട് പിടിച്ചു, എന്റെ ധ്യാനത്തിൽ തീ കത്തി; [QBR] അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു. [QBR]
4. യഹോവേ, എന്റെ അവസാനത്തെക്കുറിച്ചും, എന്റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കണമേ; [QBR] ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയട്ടെ. [QBR]
5. ഇതാ, നീ എന്റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; [QBR] എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ല; [QBR] ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ.
6. നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽ പോലെ നടക്കുന്നു; [QBR] അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; [QBR] അവർ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല. [QBR]
7. എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? [QBR] എന്റെ പ്രത്യാശ നിന്നിൽ വച്ചിരിക്കുന്നു. [QBR]
8. എന്റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ; [QBR] എന്നെ ഭോഷന് നിന്ദയാക്കി വയ്ക്കരുതേ. [QBR]
9. ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; [QBR] നീയല്ലോ അങ്ങനെ വരുത്തിയത്. [QBR]
10. നിന്റെ ബാധ എന്നിൽനിന്ന് നീക്കണമേ; [QBR] നിന്റെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു. [QBR]
11. പാപം ചെയ്യുന്ന മനുഷ്യനെ നീ ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ [QBR] നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; [QBR] ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ.
12. യഹോവേ, എന്റെ പ്രാർത്ഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളണമേ. [QBR] എന്റെ കണ്ണുനീർ കണ്ട് മിണ്ടാതിരിക്കരുതേ; [QBR] ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ [QBR] നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. [QBR]
13. ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ് [QBR] ഉന്മേഷം പ്രാപിക്കേണ്ടതിന് നിന്റെ നോട്ടം എന്നിൽനിന്ന് മാറ്റണമേ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 39 of Total Chapters 150
സങ്കീർത്തനങ്ങൾ 39:23
1. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ
ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ
എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവയ്ക്കും എന്നും ഞാൻ പറഞ്ഞു.
2. ഞാൻ സംസാരിക്കാതെ ഊമനായിരുന്നു;
നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു.
3. എന്റെ ഹൃദയത്തിന് ചൂട് പിടിച്ചു, എന്റെ ധ്യാനത്തിൽ തീ കത്തി;
അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.
4. യഹോവേ, എന്റെ അവസാനത്തെക്കുറിച്ചും, എന്റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കണമേ;
ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയട്ടെ.
5. ഇതാ, നീ എന്റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു;
എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ല;
ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ.
6. നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽ പോലെ നടക്കുന്നു;
അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു;
അവർ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല.
7. എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു?
എന്റെ പ്രത്യാശ നിന്നിൽ വച്ചിരിക്കുന്നു.
8. എന്റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ;
എന്നെ ഭോഷന് നിന്ദയാക്കി വയ്ക്കരുതേ.
9. ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു;
നീയല്ലോ അങ്ങനെ വരുത്തിയത്.
10. നിന്റെ ബാധ എന്നിൽനിന്ന് നീക്കണമേ;
നിന്റെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു.
11. പാപം ചെയ്യുന്ന മനുഷ്യനെ നീ ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ
നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു;
ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ.
12. യഹോവേ, എന്റെ പ്രാർത്ഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളണമേ.
എന്റെ കണ്ണുനീർ കണ്ട് മിണ്ടാതിരിക്കരുതേ;
ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ
നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
13. ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ്
ഉന്മേഷം പ്രാപിക്കേണ്ടതിന് നിന്റെ നോട്ടം എന്നിൽനിന്ന് മാറ്റണമേ. PE
Total 150 Chapters, Current Chapter 39 of Total Chapters 150
×

Alert

×

malayalam Letters Keypad References