സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ; [QBR] ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ; [QBR] വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ. [QBR]
2. നീ എന്റെ ശരണമായ ദൈവമാണല്ലോ; [QBR] നീ എന്നെ ഉപേക്ഷിക്കുന്നതെന്ത്? [QBR] ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്? [QBR]
3. നിന്റെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ; [QBR] നിന്റെ വിശുദ്ധപർവ്വതത്തിലേക്കും [QBR] തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ. [QBR]
4. ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, [QBR] എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; [QBR] ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ നിന്നെ സ്തുതിക്കും. [QBR]
5. എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്? [QBR] ദൈവത്തിൽ പ്രത്യാശ വയ്ക്കുക; [QBR] അവൻ എന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന എന്റെ ദൈവവുമാകുന്നു [QBR] എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 43 of Total Chapters 150
സങ്കീർത്തനങ്ങൾ 43:21
1. ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ;
ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ;
വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ.
2. നീ എന്റെ ശരണമായ ദൈവമാണല്ലോ;
നീ എന്നെ ഉപേക്ഷിക്കുന്നതെന്ത്?
ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
3. നിന്റെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ;
നിന്റെ വിശുദ്ധപർവ്വതത്തിലേക്കും
തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ.
4. ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും;
ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ നിന്നെ സ്തുതിക്കും.
5. എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്?
ദൈവത്തിൽ പ്രത്യാശ വയ്ക്കുക;
അവൻ എന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന എന്റെ ദൈവവുമാകുന്നു
എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും. PE
Total 150 Chapters, Current Chapter 43 of Total Chapters 150
×

Alert

×

malayalam Letters Keypad References