സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; [QE][QS]“എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്ന് ഞാൻ പറയുന്നു. [QE][QS]എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. [QE]
2. [QS]നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; [QE][QS]ലാവണ്യം നിന്റെ അധരങ്ങളിൽ പകർന്നിരിക്കുന്നു; [QE][QS]അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. [QE]
3. [QS]അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത് [QE][QS]നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ. [QE]
4. [QS]സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് [QE][QS]നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; [QE][QS]നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്ക് ഉപദേശിച്ചുതരട്ടെ. [QE]
5. [QS]നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; [QE][QS]രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു; ജനതകൾ നിന്റെ മുമ്പിൽ വീഴുന്നു. [QE]
6. [QS]ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; [QE][QS]നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. [QE]
7. [QS]നീ നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു; [QE][QS]അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി [QE][QS]നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. [QE]
8. [QS]നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവും കൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു; [QE][QS]ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു. [QE]
9. [QS]നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; [QE][QS]നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു. [QE]
10. [QS]അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. [QE][QS]സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക. [QE]
11. [QS]അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; [QE][QS]അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക. [QE]
12. [QS]ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി [QE][QS]നിന്റെ മുഖപ്രസാദം തേടും. [QE]
13. [QS]അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; [QE][QS]അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. [QE]
14. [QS]അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; [QE][QS]അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. [QE]
15. [QS]സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും; [QE][QS]അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. [QE]
16. [QS]നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും; [QE][QS]സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. [QE]
17. [QS]ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. [QE][QS]അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 45 / 150
1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; “എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്ന് ഞാൻ പറയുന്നു. എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. 2 നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിൽ പകർന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. 3 അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത് നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ. 4 സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്ക് ഉപദേശിച്ചുതരട്ടെ. 5 നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു; ജനതകൾ നിന്റെ മുമ്പിൽ വീഴുന്നു. 6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. 7 നീ നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. 8 നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവും കൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു. 9 നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു. 10 അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക. 11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക. 12 ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി നിന്റെ മുഖപ്രസാദം തേടും. 13 അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. 14 അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. 15 സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. 16 നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. 17 ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 45 / 150
×

Alert

×

Malayalam Letters Keypad References