സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]സകല ജനതകളുമേ, കൈ കൊട്ടുവിൻ; [QE][QS]ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. [QE]
2. [QS]അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; [QE][QS]അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. [QE]
3. [QS]അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. [QE]
4. [QS]അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; [QE][QS]താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ. [QE]
5. [QS]ദൈവം ജയഘോഷത്തോടും യഹോവ [QE][QS]കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു. [QE]
6. [QS]ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; [QE][QS]നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. [QE]
7. [QS]ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; [QE][QS]ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ. [QE]
8. [QS]ദൈവം ജനതകളെ ഭരിക്കുന്നു; [QE][QS]ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. [QE]
9. [QS]വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; [QE][QS]ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; [QE][QS]അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 47 / 150
1 സകല ജനതകളുമേ, കൈ കൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. 2 അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. 3 അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. 4 അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ. 5 ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു. 6 ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. 7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ. 8 ദൈവം ജനതകളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. 9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 47 / 150
×

Alert

×

Malayalam Letters Keypad References