സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ [QE][QS]യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. [QE]
2. [QS]മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം [QE][QS]ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. [QE]
3. [QS]അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. [QE]
4. [QS]ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; [QE][QS]അവർ ഒന്നിച്ച് കടന്നുപോയി. [QE]
5. [QS]അവർ അത് കണ്ട് അമ്പരന്നു, [QE][QS]അവർ പരിഭ്രമിച്ച് ഓടിപ്പോയി. [QE]
6. [QS]അവർക്ക് അവിടെ വിറയൽ പിടിച്ചു; [QE][QS]നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു. [QE]
7. [QS]നീ കിഴക്കൻകാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു. [QE]
8. [QS]നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, [QE][QS]നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; [QE][QS]ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. [QE][QSS]സേലാ.[QSE]
9. [QS]ദൈവമേ, നിന്റെ മന്ദിരത്തിൽ വച്ച് ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. [QE]
10. [QS]ദൈവമേ, നിന്റെ നാമംപോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; [QE][QS]നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു. [QE]
11. [QS]നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും [QE][QS]യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു. [QE]
12. [QS]സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; [QE][QS]അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ. [QE]
13. [QS]വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് [QE][QS]അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ. [QE]
14. [QS]ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; [QE][QS]അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 48 / 150
1 നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 2 മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. 3 അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 4 ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ച് കടന്നുപോയി. 5 അവർ അത് കണ്ട് അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി. 6 അവർക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു. 7 നീ കിഴക്കൻകാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു. 8 നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. QSS സേലാ.SE 9 ദൈവമേ, നിന്റെ മന്ദിരത്തിൽ വച്ച് ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു. 10 ദൈവമേ, നിന്റെ നാമംപോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു. 11 നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു. 12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ. 13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ. 14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 48 / 150
×

Alert

×

Malayalam Letters Keypad References