സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [LS] യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ; [LE][QS]എന്റെ ധ്യാനം ശ്രദ്ധിക്കണമേ; [QE]
2. [QS]എന്റെ രാജാവും എന്റെ ദൈവവുമേ, [QE][QS]എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ; [QE][QS]നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്. [QE]
3. [QS]യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ; [QE][QS]രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു. [QE]
4. [QS]നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; [QE][QS]ദുഷ്ടൻ നിന്നോടുകൂടി പാർക്കുകയില്ല. [QE]
5. [QS]അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കുകയില്ല; [QE][QS]നീതികേടു പ്രവർത്തിക്കുന്നവരെ നീ പകയ്ക്കുന്നു. [QE]
6. [QS]ഭോഷ്ക്കു പറയുന്നവരെ നീ നശിപ്പിക്കും; [QE][QS]രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; [QE]
7. [QS]ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്ക് ചെന്ന് [QE][QS]നിന്റെ വിശുദ്ധമന്ദിരത്തിനു നേരെ നിന്നോടുള്ള ഭക്തിയിൽ ആരാധിക്കും. [QE]
8. [QS]യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തണമേ; [QE][QS]എന്റെ മുമ്പിലുള്ള നിന്റെ വഴി നിരപ്പാക്കിത്തരണമേ. [QE]
9. [QS]അവരുടെ വായിൽ ഒട്ടും നേരില്ല; [QE][QS]അവരുടെ അന്തരംഗം നാശകൂപം തന്നെ; [QE][QS]അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; [QE][QS]നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. [QE]
10. [QS]ദൈവമേ അവരെ കുറ്റംവിധിക്കണമേ; [QE][QS]അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; [QE][QS]അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ; [QE][QS]നിന്നോടല്ലയോ അവർ മത്സരിച്ചിരിക്കുന്നത്. [QE]
11. [QS]എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; [QE][QS]നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; [QE][QS]നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; [QE]
12. [QS]യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; [QE][QS]പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 5 / 150
1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ; എന്റെ ധ്യാനം ശ്രദ്ധിക്കണമേ; 2 എന്റെ രാജാവും എന്റെ ദൈവവുമേ, എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്. 3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു. 4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടി പാർക്കുകയില്ല. 5 അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കുകയില്ല; നീതികേടു പ്രവർത്തിക്കുന്നവരെ നീ പകയ്ക്കുന്നു. 6 ഭോഷ്ക്കു പറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; 7 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്ക് ചെന്ന് നിന്റെ വിശുദ്ധമന്ദിരത്തിനു നേരെ നിന്നോടുള്ള ഭക്തിയിൽ ആരാധിക്കും. 8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തണമേ; എന്റെ മുമ്പിലുള്ള നിന്റെ വഴി നിരപ്പാക്കിത്തരണമേ. 9 അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. 10 ദൈവമേ അവരെ കുറ്റംവിധിക്കണമേ; അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ; നിന്നോടല്ലയോ അവർ മത്സരിച്ചിരിക്കുന്നത്. 11 എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; 12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 5 / 150
×

Alert

×

Malayalam Letters Keypad References