സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; [QBR] എനിയ്ക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകണമേ. [QBR]
2. നീതികേട് പ്രവർത്തിക്കുന്നവരുടെ കൈയിൽ നിന്ന് എന്നെ മോചിപ്പിച്ച് [QBR] രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കണമേ. [QBR]
3. ഇതാ, അവർ എന്റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; [QBR] യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത് [QBR] എന്റെ അതിക്രമം നിമിത്തമല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല. [QBR]
4. എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു; [QBR] എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ. [QBR]
5. സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, [QBR] സകല ജനതകളെയും സന്ദർശിക്കേണ്ടതിന് നീ ഉണരണമേ; [QBR] നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ.
6. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; [QBR] നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു. [QBR]
7. അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; [QBR] വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; [QBR] “ആര് കേൾക്കും” എന്ന് അവർ പറയുന്നു. [QBR]
8. എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും; [QBR] നീ സകലജാതികളെയും പരിഹസിക്കും. [QBR]
9. എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും; [QBR] ദൈവം എന്റെ ഗോപുരമാകുന്നു. [QBR]
10. എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും; [QBR] ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും. [QBR]
11. അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; [QBR] ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, [QBR] നിന്റെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ. [QBR]
12. അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം [QBR] അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ. [QBR]
13. അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കണമേ; [QBR] അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ; [QBR] ദൈവം യാക്കോബിൽ വാഴുന്നു [QBR] എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
14. സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; [QBR] നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു. [QBR]
15. അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; [QBR] തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും കാത്തിരിക്കുന്നു. [QBR]
16. ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും; [QBR] അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. [QBR] കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. [QBR]
17. എന്റെ ബലമായുള്ള യഹോവേ, ഞാൻ നിനക്ക് സ്തുതിപാടും; [QBR] എന്റെ ഗോപുരവും എന്നോട് ദയകാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 59 / 150
സങ്കീർത്തനങ്ങൾ 59:49
1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; എനിയ്ക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകണമേ. 2 നീതികേട് പ്രവർത്തിക്കുന്നവരുടെ കൈയിൽ നിന്ന് എന്നെ മോചിപ്പിച്ച് രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കണമേ. 3 ഇതാ, അവർ എന്റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത് എന്റെ അതിക്രമം നിമിത്തമല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല. 4 എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു; എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ. 5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകല ജനതകളെയും സന്ദർശിക്കേണ്ടതിന് നീ ഉണരണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ. 6 സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു. 7 അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; “ആര് കേൾക്കും” എന്ന് അവർ പറയുന്നു. 8 എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും. 9 എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. 10 എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും; ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും. 11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ. 12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ. 13 അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ. 14 സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു. 15 അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും കാത്തിരിക്കുന്നു. 16 ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു. 17 എന്റെ ബലമായുള്ള യഹോവേ, ഞാൻ നിനക്ക് സ്തുതിപാടും; എന്റെ ഗോപുരവും എന്നോട് ദയകാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 59 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References