സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; [QE][QS]നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ. [QE]
2. [QS]യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ; [QE][QS]യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; [QE][QS]എന്നെ സൗഖ്യമാക്കണമേ. [QE]
3. [QS]എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; [QE][QS]അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും? [QE]
4. [QS]യഹോവേ,മടങ്ങിവന്ന് എന്റെ പ്രാണനെ വിടുവിക്കണമേ. [QE][QS]നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ. [QE]
5. [QS]മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ; [QE][QS]പാതാളത്തിൽ ആര് നിനക്കു സ്തോത്രം ചെയ്യും? [QE]
6. [QS]എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു; [QE][QS]രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി; [QE][QS]കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു. [QE]
7. [QS]ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; [QE][QS]എന്റെ സകല ശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു. [QE]
8. [QS]നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; [QE][QS]യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു. [QE]
9. [QS]യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; [QE][QS]യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും. [QE]
10. [QS]എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; [QE][QS]അവർ പിന്തിരിഞ്ഞ് പെട്ടെന്ന് നാണിച്ചു പോകും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 6 / 150
1 യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ. 2 യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കണമേ. 3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും? 4 യഹോവേ,മടങ്ങിവന്ന് എന്റെ പ്രാണനെ വിടുവിക്കണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ. 5 മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആര് നിനക്കു സ്തോത്രം ചെയ്യും? 6 എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി; കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു. 7 ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകല ശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു. 8 നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു. 9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും. 10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; അവർ പിന്തിരിഞ്ഞ് പെട്ടെന്ന് നാണിച്ചു പോകും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 6 / 150
×

Alert

×

Malayalam Letters Keypad References