സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു; [QE][QS]നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കണമേ. [QE]
2. [QS]നീ ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; [QE][QS]അത് കുലുങ്ങുകയാൽ അതിന്റെ വിള്ളലുകളെ നന്നാക്കണമേ. [QE]
3. [QS]നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; [QE][QS]പരിഭ്രമത്തിന്റെ വീഞ്ഞ് നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു. [QE]
4. [QS]സത്യം നിമിത്തം ഉയർത്തേണ്ടതിന് [QE][QS]നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു. [QE][QSS]സേലാ.[QSE]
5. [QS]നിനക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് [QE][QS]നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുള ണമേ. [QE]
6. [QS]ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തു: “ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും. [QE]
7. [QS]ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; [QE][QS]എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. [QE]
8. [QS]മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; [QE][QS]ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; [QE][QS]ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!” [QE]
9. [QS]ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? [QE][QS]ഏദോമിലേക്ക് എന്നെ ആര് വഴി നടത്തും? [QE]
10. [QS]ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? [QE][QS]ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല. [QE]
11. [QS]വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ; [QE][QS]മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ. [QE]
12. [QS]ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; [QE][QS]അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 60 / 150
1 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കണമേ. 2 നീ ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അത് കുലുങ്ങുകയാൽ അതിന്റെ വിള്ളലുകളെ നന്നാക്കണമേ. 3 നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞ് നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു. 4 സത്യം നിമിത്തം ഉയർത്തേണ്ടതിന് നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു. QSS സേലാ.SE 5 നിനക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുള ണമേ. 6 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തു: “ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും. 7 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. 8 മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!” 9 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര് വഴി നടത്തും? 10 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല. 11 വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ. 12 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 60 / 150
×

Alert

×

Malayalam Letters Keypad References