സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; [QE][QS]എന്റെ രക്ഷ അവനിൽനിന്ന് വരുന്നു. [QE]
2. [QS]അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; [QE][QS]എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല. [QE]
3. [QS]നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ [QE][QS]ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും? [QE]
4. [QS]അവന്റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; [QE][QS]അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; [QE][QS]എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. [QE][QSS]സേലാ.[QSE]
5. [QS]എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; [QE][QS]എന്റെ പ്രത്യാശ അവനിൽനിന്ന് വരുന്നു. [QE]
6. [QS]എന്റെ പാറയും എന്റെ രക്ഷയും അവൻ തന്നെ ആകുന്നു; [QE][QS]എന്റെ ഗോപുരം അവൻ തന്നെ; ഞാൻ കുലുങ്ങുകയില്ല. [QE]
7. [QS]ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു; [QE][QS]എന്റെ രക്ഷാസങ്കേതവും അവൻ തന്നെ. [QE]
8. [QS]ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിക്കുവിൻ; [QE][QS]നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; [QE][QS]ദൈവം നമുക്ക് സങ്കേതമാകുന്നു. [QE][QSS]സേലാ.[QSE]
9. [QS]സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; [QE][QS]തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; [QE][QS]അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. [QE]
10. [QS]പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; [QE][QS]സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്; [QE]
11. [QS]“ശക്തി ദൈവത്തിനുള്ളത്” എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു, [QE][QS]ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു. [QE]
12. [QS]കർത്താവേ, ദയയും നിനക്കുള്ളതാകുന്നു; [QE][QS]നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 62 / 150
1 എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവനിൽനിന്ന് വരുന്നു. 2 അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല. 3 നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും? 4 അവന്റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. QSS സേലാ.SE 5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; എന്റെ പ്രത്യാശ അവനിൽനിന്ന് വരുന്നു. 6 എന്റെ പാറയും എന്റെ രക്ഷയും അവൻ തന്നെ ആകുന്നു; എന്റെ ഗോപുരം അവൻ തന്നെ; ഞാൻ കുലുങ്ങുകയില്ല. 7 ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു; എന്റെ രക്ഷാസങ്കേതവും അവൻ തന്നെ. 8 ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിക്കുവിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്ക് സങ്കേതമാകുന്നു. QSS സേലാ.SE 9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. 10 പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്; 11 “ശക്തി ദൈവത്തിനുള്ളത്” എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു. 12 കർത്താവേ, ദയയും നിനക്കുള്ളതാകുന്നു; നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 62 / 150
×

Alert

×

Malayalam Letters Keypad References