സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. ദൈവമേ, നീ എന്റെ ദൈവം; അതികാലത്ത് ഞാൻ നിന്നെ അന്വേഷിക്കും; [QBR] വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; [QBR] എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. [QBR]
2. അങ്ങനെ നിന്റെ ബലവും മഹത്വവും കാണുവാൻ [QBR] ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ കാത്തിരിക്കുന്നു. [QBR]
3. നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; [QBR] എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും. [QBR]
4. എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; [QBR] നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. [QBR]
5. എന്റെ കിടക്കയിൽ നിന്നെ ഓർക്കുകയും [QBR] രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ [QBR]
6. എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; [QBR] എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു. [QBR]
7. നീ എനിക്ക് സഹായമായിത്തീർന്നുവല്ലോ; [QBR] നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. [QBR]
8. എന്റെ ഉള്ളം നിന്നോട് പറ്റിയിരിക്കുന്നു; [QBR] നിന്റെ വലങ്കൈ എന്നെ താങ്ങുന്നു. [QBR]
9. എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ [QBR] ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. [QBR]
10. അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; [QBR] കുറുനരികൾക്ക് അവർ ഇരയായിത്തീരും. [QBR]
11. എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; [QBR] അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; [QBR] എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 63 / 150
സങ്കീർത്തനങ്ങൾ 63:169
1 ദൈവമേ, നീ എന്റെ ദൈവം; അതികാലത്ത് ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. 2 അങ്ങനെ നിന്റെ ബലവും മഹത്വവും കാണുവാൻ ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ കാത്തിരിക്കുന്നു. 3 നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും. 4 എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. 5 എന്റെ കിടക്കയിൽ നിന്നെ ഓർക്കുകയും രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ 6 എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു. 7 നീ എനിക്ക് സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. 8 എന്റെ ഉള്ളം നിന്നോട് പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു. 9 എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. 10 അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; കുറുനരികൾക്ക് അവർ ഇരയായിത്തീരും. 11 എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 63 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References