1. ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; [QBR] അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
2. നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും [QBR] അറിയേണ്ടതിനു തന്നെ. [QBR]
3. ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; [QBR] സകല ജനതകളും നിന്നെ സ്തുതിക്കും. [QBR]
4. ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; [QBR] നീ വംശങ്ങളെ നേരോടെ വിധിച്ച് [QBR] ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.
5. ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; [QBR] സകല ജനതകളും നിന്നെ സ്തുതിക്കും. [QBR]
6. ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; [QBR] ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. [QBR]
7. ദൈവം നമ്മെ അനുഗ്രഹിക്കും; [QBR] ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും. [PE]