1. ദൈവം എഴുന്നേല്ക്കുമ്പോൾ അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; [QBR] അവനെ വെറുക്കുന്നവരും അവന്റെ മുമ്പിൽ നിന്ന് ഓടിപ്പോകുന്നു. [QBR]
2. പുക പാറിപ്പോകുന്നതുപോലെ നീ അവരെ പാറിക്കുന്നു; [QBR] തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. [QBR]
3. എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവ സന്നിധിയിൽ ഉല്ലസിക്കും; [QBR] അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. [QBR]
4. ദൈവത്തിന് പാടുവിൻ, അവന്റെ നാമത്തിന് സ്തുതി പാടുവിൻ; [QBR] മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ; [QBR] യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിക്കുവിൻ. [QBR]
5. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ [QBR] അനാഥന്മാർക്ക് പിതാവും വിധവമാർക്ക് ന്യായപാലകനും ആകുന്നു. [QBR]
6. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; [QBR] അവൻ ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; [QBR] എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും. [QBR]
7. ദൈവമേ, നീ നിന്റെ ജനത്തിന് മുമ്പായി പുറപ്പെട്ട് [QBR] മരുഭൂമിയിൽകൂടി എഴുന്നെള്ളിയപ്പോൾ - സേലാ -
8. ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. [QBR] ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. [QBR]
9. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ച് [QBR] ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. [QBR]
10. നിന്റെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; [QBR] ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു. [QBR]
11. കർത്താവ് ആജ്ഞ കൊടുക്കുന്നു; [QBR] അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു. [QBR]
12. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; [QBR] വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. [QBR]
13. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും [QBR] പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നു കൊണ്ടും [QBR] പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. [QBR]
14. സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ [QBR] സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. [QBR]
15. ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. [QBR] ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു. [QBR]
16. കൊടുമുടികളേറിയ പർവ്വതങ്ങളേ, [QBR] ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ [QBR] നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? [QBR] യഹോവ അതിൽ എന്നേക്കും വസിക്കും. [QBR]
17. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; [QBR] കർത്താവ് അവരുടെ ഇടയിൽ, [QBR] സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്. [QBR]
18. നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; [QBR] യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് [QBR] നീ മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു. [QBR]
19. നമ്മുടെ രക്ഷയാകുന്ന ദൈവമായി, [QBR] നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
20. നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; [QBR] മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. [QBR]
21. അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും [QBR] തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും. [QBR]
22. നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാല് മുക്കേണ്ടതിനും [QBR] അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും [QBR]
23. ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; [QBR] സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും. [QBR]
24. ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്ത് കണ്ടു; [QBR] എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നേ. [QBR]
25. സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; [QBR] തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. [QBR]
26. യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ, [QBR] സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. [QBR]
27. അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും [QBR] യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും [QBR] സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്. [QBR]
28. നിന്റെ ദൈവം നിനക്കായി ബലം കല്പിച്ചിരിക്കുന്നു; [QBR] ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ. [QBR]
29. യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം [QBR] രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും. [QBR]
30. ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും [QBR] ജനതകൾ വെള്ളിവാളങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ [QBR] അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ; [QBR] യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ. [QBR]
31. ഈജിപ്റ്റിൽനിന്ന് മഹത്തുക്കൾ വരും; [QBR] കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും. [QBR]
32. ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; [QBR] കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ.
33. പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന് പാടുവിൻ! [QBR] ഇതാ, അവൻ തന്റെ ശബ്ദത്തെ, [QBR] ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. [QBR]
34. ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ; [QBR] അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. [QBR]
35. ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നീ ഭയങ്കരനായി ശോഭിക്കുന്നു; [QBR] യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു. [QBR] ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. [PE]