1. [QS]ദൈവമേ, എന്നെ രക്ഷിക്കണമേ; [QE][QS]വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. [QE]
2. [QS]ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; [QE][QS]ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; [QE][QS]പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു. [QE]
3. [QS]എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; [QE][QS]എന്റെ തൊണ്ട വരണ്ടിരിക്കുന്നു; [QE][QS]ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു. [QE]
4. [QS]കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; [QE][QS]വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; [QE][QS]ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. [QE]
5. [QS]ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; [QE][QS]എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല. [QE]
6. [QS]സൈന്യങ്ങളുടെ യഹോവയായ കർത്താവേ, [QE][QS]നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; [QE][QS]യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. [QE]
7. [QS]നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു; [QE][QS]ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. [QE]
8. [QS]എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും [QE][QS]എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. [QE]
9. [QS]നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; [QE][QS]നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു. [QE]
10. [QS]ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു. [QE][QS]അതും എനിക്ക് നിന്ദയായി തീർന്നു; [QE]
11. [QS]ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; [QE][QS]ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. [QE]
12. [QS]പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു; [QE][QS]ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. [QE]
13. [QS]ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു; [QE][QS]ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, [QE][QS]നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ. [QE]
14. [QS]ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; [QE][QS]എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ. [QE]
15. [QS]ജലപ്രവാഹം എന്റെ മീതെ കവിയരുതേ; [QE][QS]ആഴം എന്നെ വിഴുങ്ങരുതേ; [QE][QS]കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. [QE]
16. [QS]യഹോവേ, എനിക്കുത്തരമരുളണമേ; [QE][QS]നിന്റെ ദയ നല്ലതല്ലോ; [QE][QS]നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ; [QE]
17. [QS]അടിയന് തിരുമുഖം മറയ്ക്കരുതേ; [QE][QS]ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. [QE]
18. [QS]എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; [QE][QS]എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ. [QE]
19. [QS]എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; [QE][QS]എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. [QE]
20. [QS]നിന്ദ എന്റെ ഹൃദയത്തെ തകർത്തു, [QE][QS]ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; [QE][QS]ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; [QE][QS]ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. [QE]
21. [QS]അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു; [QE][QS]എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു. [QE]
22. [QS]അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും [QE][QS]അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. [QE]
23. [QS]അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ; [QE][QS]അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ. [QE]
24. [QS]നിന്റെ ക്രോധം അവരുടെമേൽ പകരണമേ; [QE][QS]നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. [QE]
25. [QS]അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; [QE][QS]അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. [QE]
26. [QS]നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; [QE][QS]നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു. [QE]
27. [QS]അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; [QE][QS]നിന്റെ നീതി അവർ പ്രാപിക്കരുതേ. [QE]
28. [QS]ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; [QE][QS]നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. [QE]
29. [QS]ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; [QE][QS]ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. [QE]
30. [QS]ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; [QE][QS]സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. [QE]
31. [QS]അത് യഹോവയ്ക്ക് കാളയെക്കാളും [QE][QS]കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. [QE]
32. [QS]സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും; [QE][QS]ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. [QE]
33. [QS]യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; [QE][QS]തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; [QE]
34. [QS]ആകാശവും ഭൂമിയും സമുദ്രങ്ങളും [QE][QS]അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. [QE]
35. [QS]ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; [QE][QS]അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. [QE]
36. [QS]അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; [QE][QS]അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും. [QE]