സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. ദൈവമേ, എന്നെ രക്ഷിക്കണമേ; [QBR] വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. [QBR]
2. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; [QBR] ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; [QBR] പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു. [QBR]
3. എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; [QBR] എന്റെ തൊണ്ട വരണ്ടിരിക്കുന്നു; [QBR] ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു. [QBR]
4. കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; [QBR] വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; [QBR] ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. [QBR]
5. ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; [QBR] എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല. [QBR]
6. സൈന്യങ്ങളുടെ യഹോവയായ കർത്താവേ, [QBR] നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; [QBR] യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. [QBR]
7. നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു; [QBR] ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. [QBR]
8. എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും [QBR] എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. [QBR]
9. നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; [QBR] നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു. [QBR]
10. ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു. [QBR] അതും എനിക്ക് നിന്ദയായി തീർന്നു; [QBR]
11. ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; [QBR] ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. [QBR]
12. പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു; [QBR] ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. [QBR]
13. ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു; [QBR] ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, [QBR] നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ. [QBR]
14. ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; [QBR] എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ. [QBR]
15. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; [QBR] ആഴം എന്നെ വിഴുങ്ങരുതേ; [QBR] കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. [QBR]
16. യഹോവേ, എനിക്കുത്തരമരുളണമേ; [QBR] നിന്റെ ദയ നല്ലതല്ലോ; [QBR] നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ; [QBR]
17. അടിയന് തിരുമുഖം മറയ്ക്കരുതേ; [QBR] ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. [QBR]
18. എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; [QBR] എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ. [QBR]
19. എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; [QBR] എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. [QBR]
20. നിന്ദ എന്റെ ഹൃദയത്തെ തകർത്തു, [QBR] ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; [QBR] ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; [QBR] ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. [QBR]
21. അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു; [QBR] എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു. [QBR]
22. അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും [QBR] അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. [QBR]
23. അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ; [QBR] അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ. [QBR]
24. നിന്റെ ക്രോധം അവരുടെമേൽ പകരണമേ; [QBR] നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. [QBR]
25. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; [QBR] അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. [QBR]
26. നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; [QBR] നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു. [QBR]
27. അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; [QBR] നിന്റെ നീതി അവർ പ്രാപിക്കരുതേ. [QBR]
28. ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; [QBR] നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. [QBR]
29. ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; [QBR] ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. [QBR]
30. ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; [QBR] സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. [QBR]
31. അത് യഹോവയ്ക്ക് കാളയെക്കാളും [QBR] കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. [QBR]
32. സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും; [QBR] ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. [QBR]
33. യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; [QBR] തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; [QBR]
34. ആകാശവും ഭൂമിയും സമുദ്രങ്ങളും [QBR] അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. [QBR]
35. ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; [QBR] അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. [QBR]
36. അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; [QBR] അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 69 / 150
സങ്കീർത്തനങ്ങൾ 69:73
1 ദൈവമേ, എന്നെ രക്ഷിക്കണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. 2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു. 3 എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു. 4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. 5 ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല. 6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. 7 നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. 8 എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. 9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു. 10 ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്ക് നിന്ദയായി തീർന്നു; 11 ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. 12 പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. 13 ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ. 14 ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ. 15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. 16 യഹോവേ, എനിക്കുത്തരമരുളണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ; 17 അടിയന് തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. 18 എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ. 19 എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. 20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. 21 അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു. 22 അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. 23 അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ. 24 നിന്റെ ക്രോധം അവരുടെമേൽ പകരണമേ; നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. 25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. 26 നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു. 27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; നിന്റെ നീതി അവർ പ്രാപിക്കരുതേ. 28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. 29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. 30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. 31 അത് യഹോവയ്ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. 32 സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. 33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; 34 ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. 35 ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. 36 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 69 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References