സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; [QBR] അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു. [QBR]
2. അവന്റെ കൂടാരം ശാലേമിലും [QBR] അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. [QBR]
3. അവിടെവച്ച് അവൻ മിന്നുന്ന അമ്പുകളും,യുദ്ധായുധങ്ങളായ [QBR] പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.
4. ശാശ്വതപർവ്വതങ്ങളെക്കാൾ നീ [QBR] തേജസ്സും മഹിമയും ഉള്ളവനാകുന്നു. [QBR]
5. ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; [QBR] പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. [QBR]
6. യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ [QBR] തേരും കുതിരയും ഗാഢനിദ്രയിൽ വീണു. [QBR]
7. നീ ഭയങ്കരനാകുന്നു; [QBR] നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്? [QBR]
8. സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു; [QBR] ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ [QBR]
9. ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ [QBR] ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ.
10. മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; [QBR] ശേഷിക്കുന്ന ക്രോധം നീ അരയ്ക്ക് കെട്ടും. [QBR]
11. നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; [QBR] അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ. [QBR]
12. അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; [QBR] ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 76 of Total Chapters 150
സങ്കീർത്തനങ്ങൾ 76:8
1. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2. അവന്റെ കൂടാരം ശാലേമിലും
അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3. അവിടെവച്ച് അവൻ മിന്നുന്ന അമ്പുകളും,യുദ്ധായുധങ്ങളായ
പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.
4. ശാശ്വതപർവ്വതങ്ങളെക്കാൾ നീ
തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5. ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു;
പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
6. യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ
തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7. നീ ഭയങ്കരനാകുന്നു;
നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്?
8. സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു;
ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
9. ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ
ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ.
10. മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം;
ശേഷിക്കുന്ന ക്രോധം നീ അരയ്ക്ക് കെട്ടും.
11. നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ;
അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ.
12. അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;
ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു. PE
Total 150 Chapters, Current Chapter 76 of Total Chapters 150
×

Alert

×

malayalam Letters Keypad References