1. [QS]എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ; [QE][QS]എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ. [QE]
2. [QS]ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; [QE][QS]പുരാതനകടങ്കഥകളെ ഞാൻ പറയും. [QE]
3. [QS]നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; [QE][QS]നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു. [QE]
4. [QS]നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ [QE][QS]വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും [QE][QS]അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. [QE]
5. [QS]അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; [QE][QS]യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; [QE][QS]അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു. [QE]
6. [QS]വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾ തന്നെ, [QE][QS]അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും. [QE]
7. [QS]അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും [QE][QS]അവന്റെ പ്രവൃത്തികളെ മറന്നുകളയാതെ [QE][QS]അവന്റെ കല്പനകൾ പ്രമാണിച്ചുനടക്കുകയും [QE]
8. [QS]അവരുടെ പിതാക്കന്മാരെപോലെ [QE][QS]ശാഠ്യവും മത്സരവും ഉള്ള തലമുറയായി [QE][QS]ഹൃദയത്തെ സ്ഥിരമാക്കാതെ, [QE][QS]ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിനു തന്നെ. [QE]
9. [QS]ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ [QE][QS]യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. [QE]
10. [QS]അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; [QE][QS]അവന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു. [QE]
11. [QS]അവർ അവന്റെ പ്രവൃത്തികളും [QE][QS]അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു. [QE]
12. [QS]അവൻ ഈജിപ്റ്റ്ദേശത്ത്, സോവാൻ വയലിൽവച്ച് [QE][QS]അവരുടെ പിതാക്കന്മാരുടെ കൺ മുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു. [QE]
13. [QS]അവൻ സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; [QE][QS]അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. [QE]
14. [QS]പകൽസമയത്ത് അവൻ മേഘംകൊണ്ടും [QE][QS]രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. [QE]
15. [QS]അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു [QE][QS]ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു. [QE]
16. [QS]പാറയിൽനിന്ന് അവൻ അരുവികളെ പുറപ്പെടുവിച്ചു; [QE][QS]വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. [QE]
17. [QS]എങ്കിലും അവർ അവനോട് പാപം ചെയ്തു; [QE][QS]അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു. [QE]
18. [QS]അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട് [QE][QS]അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. [QE]
19. [QS]അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: [QE][QS]“മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?” [QE]
20. [QS]അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, [QE][QS]തോടുകളും കവിഞ്ഞൊഴുകി, സത്യം; [QE][QS]“എന്നാൽ അപ്പംകൂടി തരുവാൻ അവന് കഴിയുമോ? [QE][QS]തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു. [QE]
21. [QS]ആകയാൽ യഹോവ അതു കേട്ട് കോപിച്ചു; [QE][QS]യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; [QE][QS]യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. [QE]
22. [QS]അവർ ദൈവത്തിൽ വിശ്വസിക്കുകയും [QE][QS]അവന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ. [QE]
23. [QS]അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; [QE][QS]ആകാശത്തിന്റെ വാതിലുകളെ തുറന്നു. [QE]
24. [QS]അവർക്കു തിന്നുവാൻ മന്ന വർഷിപ്പിച്ചു; [QE][QS]സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു. [QE]
25. [QS]മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; [QE][QS]അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. [QE]
26. [QS]അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; [QE][QS]തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. [QE]
27. [QS]അവൻ അവർക്കു പൊടിപോലെ മാംസത്തെയും [QE][QS]കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; [QE]
28. [QS]അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. [QE]
29. [QS]അങ്ങനെ അവർ തിന്ന് തൃപ്തരായി. [QE][QS]അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു. [QE]
30. [QS]അവരുടെ കൊതിക്കു മതിവന്നില്ല; [QE][QS]ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, [QE]
31. [QS]ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; [QE][QS]അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു [QE][QS]യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. [QE]
32. [QS]ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; [QE][QS]അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. [QE]
33. [QS]അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും [QE][QS]അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. [QE]
34. [QS]അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; [QE][QS]അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും. [QE]
35. [QS]ദൈവം അവരുടെ പാറ എന്നും [QE][QS]അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. [QE]
36. [QS]എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും [QE][QS]നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും. [QE]
37. [QS]അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല; [QE][QS]അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല. [QE]
38. [QS]എങ്കിലും അവൻ കരുണയുള്ളവനാകുകകൊണ്ട് [QE][QS]അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; [QE][QS]തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ [QE][QS]തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു. [QE]
39. [QS]അവർ കേവലം ജഡം അത്രെ എന്നും [QE][QS]മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും അവൻ ഓർത്തു. [QE]
40. [QS]മരുഭൂമിയിൽ അവർ എത്ര തവണ അവനോട് മത്സരിച്ചു! [QE][QS]ശൂന്യദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! [QE]
41. [QS]അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; [QE][QS]യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. [QE]
42. [QS]ഈജിപ്റ്റിൽ അടയാളങ്ങളും [QE][QS]സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും [QE]
43. [QS]അവൻ ശത്രുവിന്റെ കൈയിൽ നിന്ന് [QE][QS]അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല. [QE]
44. [QS]അവൻ അവരുടെ നദികളെയും തോടുകളെയും [QE][QS]അവർക്കു കുടിക്കുവാൻ കഴിയാത്ത വിധം രക്തമാക്കിത്തീർത്തു. [QE]
45. [QS]അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; [QE][QS]അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. [QE]
46. [QS]അവരുടെ വിള അവൻ തുള്ളനും [QE][QS]അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. [QE]
47. [QS]അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും [QE][QS]അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. [QE]
48. [QS]അവൻ അവരുടെ കന്നുകാലികളെ കന്മഴക്കും [QE][QS]അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു. [QE]
49. [QS]അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും [QE][QS]ക്രോധവും രോഷവും കഷ്ടവും അയച്ചു; [QE][QS]അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ. [QE]
50. [QS]അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി, [QE][QS]അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ [QE][QS]അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു. [QE]
51. [QS]അവൻ ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും [QE][QS]ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു. [QE]
52. [QS]എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; [QE][QS]മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. [QE]
53. [QS]അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; [QE][QS]അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. [QE]
54. [QS]അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും [QE][QS]തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. [QE]
55. [QS]അവരുടെ മുമ്പിൽനിന്നു അവൻ ജനതകളെ നീക്കിക്കളഞ്ഞു; [QE][QS]ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; [QE][QS]യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു. [QE]
56. [QS]എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; [QE][QS]അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. [QE]
57. [QS]അവർ അവരുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; [QE][QS]വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. [QE]
58. [QS]അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; [QE][QS]വിഗ്രഹങ്ങളെക്കൊണ്ട് അവന് തീക്ഷ്ണത ജനിപ്പിച്ചു. [QE]
59. [QS]ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. [QE]
60. [QS]അതുകൊണ്ട് അവൻ ശീലോവിലെ തിരുനിവാസവും [QE][QS]താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. [QE]
61. [QS]തന്റെ ബലത്തെ പ്രവാസത്തിലും [QE][QS]തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. [QE]
62. [QS]അവൻ തന്റെ അവകാശത്തോട് കോപിച്ചു; [QE][QS]തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. [QE]
63. [QS]അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; [QE][QS]അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. [QE]
64. [QS]അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; [QE][QS]അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. [QE]
65. [QS]അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും [QE][QS]വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. [QE]
66. [QS]അവൻ തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; [QE][QS]അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. [QE]
67. [QS]എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; [QE][QS]എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. [QE]
68. [QS]അവൻ യെഹൂദാഗോത്രത്തെയും [QE][QS]താൻ പ്രിയപ്പെട്ട സീയോൻപർവ്വതത്തെയും തിരഞ്ഞെടുത്തു. [QE]
69. [QS]താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും [QE][QS]സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. [QE]
70. [QS]അവൻ തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; [QE][QS]ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. [QE]
71. [QS]തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും [QE][QS]മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. [QE]
72. [QS]അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; [QE][QS]കൈകളുടെ സാമർഥ്യത്തോടെ അവരെ നടത്തി. [QE]