സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ദൈവം ദേവസഭയിൽ നില്ക്കുന്നു; [QE][QS]അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു. [QE]
2. [QS]നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും [QE][QS]ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? [QE][QSS]സേലാ.[QSE]
3. [QS]എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; [QE][QS]പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. [QE]
4. [QS]എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; [QE][QS]ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ. [QE]
5. [QS]അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; [QE][QS]ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു. [QE]
6. [QS]“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും [QE][QS]“നിങ്ങൾ എല്ലാവരും അത്യുന്നതന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു. [QE]
7. [QS]എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; [QE][QS]പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ ഹതരാകും. [QE]
8. [QS]ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ; [QE][QS]നീ സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 82 / 150
1 ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു. 2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? QSS സേലാ.SE 3 എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. 4 എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ. 5 അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു. 6 “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും “നിങ്ങൾ എല്ലാവരും അത്യുന്നതന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു. 7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ ഹതരാകും. 8 ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ; നീ സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 82 / 150
×

Alert

×

Malayalam Letters Keypad References