സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; [QE][QS]യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു. [QE]
2. [QS]നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; [QE][QS]അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. [QE][QSS]സേലാ.[QSE]
3. [QS]നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു. [QE]
4. [QS]ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; [QE][QS]ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ. [QE]
5. [QS]നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ? [QE][QS]തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ? [QE]
6. [QS]നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് [QE][QS]നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ? [QE]
7. [QS]യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ; [QE][QS]നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ. [QE]
8. [QS]യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; [QE][QS]അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ. [QE]
9. [QS]തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് [QE][QS]അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം. [QE]
10. [QS]ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. [QE][QS]നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. [QE]
11. [QS]വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; [QE][QS]നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു. [QE]
12. [QS]യഹോവ നന്മ നല്കുകയും [QE][QS]നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും. [QE]
13. [QS]നീതി അവന് മുമ്പായി നടക്കുകയും [QE][QS]അവന്റെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 85 / 150
1 യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു. 2 നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. QSS സേലാ.SE 3 നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു. 4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ. 5 നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ? 6 നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ? 7 യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ; നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ. 8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ. 9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം. 10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. 11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു. 12 യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും. 13 നീതി അവന് മുമ്പായി നടക്കുകയും അവന്റെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 85 / 150
×

Alert

×

Malayalam Letters Keypad References