സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; [QBR] ഞാൻ എളിയവനും ദരിദ്രനും ആകുന്നു. [QBR]
2. എന്റെ പ്രാണനെ കാക്കണമേ; [QBR] ഞാൻ നിന്റെ ഭക്തനാകുന്നുവല്ലോ; [QBR] എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ. [QBR]
3. കർത്താവേ, എന്നോട് കൃപയുണ്ടാണമേ; [QBR] ഇടവിടാതെ ഞാൻ നിന്നോട് നിലവിളിക്കുന്നു. [QBR]
4. അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ; [QBR] യഹോവേ, നിങ്കലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു. [QBR]
5. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും [QBR] നിന്നോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു. [QBR]
6. യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; [QBR] എന്റെ യാചനകൾ ശ്രദ്ധിക്കണമേ. [QBR]
7. നീ എനിക്ക് ഉത്തരമരുളുകയാൽ [QBR] എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു. [QBR]
8. കർത്താവേ, ദേവന്മാരിൽ നിനക്ക് തുല്യനായി ആരുമില്ല. [QBR] നിന്റെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല. [QBR]
9. കർത്താവേ, നീ ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; [QBR] അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും. [QBR]
10. നീ വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?; [QBR] നീ മാത്രം ദൈവമാകുന്നു. [QBR]
11. യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമെ; [QBR] എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; [QBR] നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. [QBR]
12. എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; [QBR] നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. [QBR]
13. എന്നോടുള്ള നിന്റെ ദയ വലിയതാണല്ലോ; [QBR] നീ എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. [QBR]
14. ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. [QBR] നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. [QBR] അവർ നിന്നെ ശ്രദ്ധിക്കുന്നതുമില്ല. [QBR]
15. കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; [QBR] ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ. [QBR]
16. എന്നിലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകണമേ; [QBR] നിന്റെ ദാസന് നിന്റെ ശക്തി തന്ന്, [QBR] നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ. [QBR]
17. എന്നെവെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് [QBR] നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ; [QBR] യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 86 of Total Chapters 150
സങ്കീർത്തനങ്ങൾ 86:110
1. യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ;
ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
2. എന്റെ പ്രാണനെ കാക്കണമേ;
ഞാൻ നിന്റെ ഭക്തനാകുന്നുവല്ലോ;
എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.
3. കർത്താവേ, എന്നോട് കൃപയുണ്ടാണമേ;
ഇടവിടാതെ ഞാൻ നിന്നോട് നിലവിളിക്കുന്നു.
4. അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ;
യഹോവേ, നിങ്കലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
5. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും
നിന്നോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
6. യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ;
എന്റെ യാചനകൾ ശ്രദ്ധിക്കണമേ.
7. നീ എനിക്ക് ഉത്തരമരുളുകയാൽ
എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
8. കർത്താവേ, ദേവന്മാരിൽ നിനക്ക് തുല്യനായി ആരുമില്ല.
നിന്റെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.
9. കർത്താവേ, നീ ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും;
അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
10. നീ വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?;
നീ മാത്രം ദൈവമാകുന്നു.
11. യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമെ;
എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും;
നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
12. എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും;
നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13. എന്നോടുള്ള നിന്റെ ദയ വലിയതാണല്ലോ;
നീ എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു.
14. ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു.
നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
അവർ നിന്നെ ശ്രദ്ധിക്കുന്നതുമില്ല.
15. കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;
ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
16. എന്നിലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകണമേ;
നിന്റെ ദാസന് നിന്റെ ശക്തി തന്ന്,
നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.
17. എന്നെവെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന്
നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ;
യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. PE
Total 150 Chapters, Current Chapter 86 of Total Chapters 150
×

Alert

×

malayalam Letters Keypad References