1. [QS]യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; [QE][QS]തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും. [QE]
2. [QS]“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; [QE][QS]നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. [QE]
3. [QS]എന്റെ വൃതനോട് ഞാൻ ഒരു നിയമവും [QE][QS]എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു. [QE]
4. [QS]“നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; [QE][QS]നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” [QE][QSS]സേലാ.[QSE]
5. [QS]യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും [QE][QS]വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും. [QE]
6. [QS]സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? [QE][QS]ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? [QE]
7. [QS]ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും [QE][QS]അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. [QE]
8. [QS]സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്? [QE][QS]യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. [QE]
9. [QS]നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; [QE][QS]അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. [QE]
10. [QS]നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; [QE][QS]നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. [QE]
11. [QS]ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; [QE][QS]ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു. [QE]
12. [QS]ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; [QE][QS]താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; [QE]
13. [QS]നിന്റെ ഭുജം വീര്യമുള്ളത്; [QE][QS]നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു. [QE]
14. [QS]നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; [QE][QS]ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. [QE]
15. [QS]ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; [QE][QS]യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. [QE]
16. [QS]അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; [QE][QS]നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. [QE]
17. [QS]നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; [QE][QS]നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. [QE]
18. [QS]നമ്മുടെ പരിച യഹോവയ്ക്കുള്ളതും [QE][QS]നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു. [QE]
19. [QS]അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്; [QE][QS]“ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും [QE][QS]ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു. [QE]
20. [QS]ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; [QE][QS]എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു. [QE]
21. [QS]എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; [QE][QS]എന്റെ ഭുജം അവനെ ബലപ്പെടുത്തും. [QE]
22. [QS]ശത്രു അവനെ തോല്പിക്കുകയില്ല; [QE][QS]വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല. [QE]
23. [QS]ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; [QE][QS]അവനെ വെറുക്കുന്നവരെ സംഹരിക്കും, [QE]
24. [QS]എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; [QE][QS]എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും. [QE]
25. [QS]അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും [QE][QS]അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും. [QE]
26. [QS]അവൻ എന്നോട്: ‘നീ എന്റെ പിതാവ്, എന്റെ ദൈവം, [QE][QS]എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും. [QE]
27. [QS]ഞാൻ അവനെ ആദ്യജാതനും [QE][QS]ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. [QE]
28. [QS]ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; [QE][QS]എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും. [QE]
29. [QS]ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും [QE][QS]അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. [QE]
30. [QS]അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും [QE][QS]എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും [QE]
31. [QS]എന്റെ ചട്ടങ്ങൾ ലംഘിക്കുകയും [QE][QS]എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ [QE]
32. [QS]ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും [QE][QS]അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. [QE]
33. [QS]എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; [QE][QS]എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല. [QE]
34. [QS]ഞാൻ എന്റെ നിയമം ലംഘിക്കുകയോ [QE][QS]എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല. [QE]
35. [QS]ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; [QE][QS]ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. [QE]
36. [QS]അവന്റെ സന്തതി ശാശ്വതമായും [QE][QS]അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. [QE]
37. [QS]അതു ചന്ദ്രനെപ്പോലെയും [QE][QS]ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും [QE][QS]എന്നേക്കും സ്ഥിരമായിരിക്കും.” [QE][QSS]സേലാ.[QSE]
38. [QS]എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളയുകയും നിന്റെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു. [QE]
39. [QS]നിന്റെ ദാസനോടുള്ള നിയമത്തെ നീ തള്ളിക്കളഞ്ഞു; [QE][QS]അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. [QE]
40. [QS]നീ അവന്റെ വേലി എല്ലാം പൊളിച്ചു; [QE][QS]അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. [QE]
41. [QS]വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; [QE][QS]തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. [QE]
42. [QS]നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി; [QE][QS]അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. [QE]
43. [QS]അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി; [QE][QS]യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല. [QE]
44. [QS]അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി; [QE][QS]അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു. [QE]
45. [QS]അവന്റെ യൗവനത്തെ നീ ചുരുക്കി; [QE][QS]നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. [QE][QSS]സേലാ.[QSE]
46. [QS]യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും [QE][QS]നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? [QE]
47. [QS]എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; [QE][QS]എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? [QE]
48. [QS]ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? [QE][QS]തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്? [QE][QSS]സേലാ.[QSE]
49. [QS]കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോട് [QE][QS]സത്യംചെയ്ത നിന്റെ പുരാതനകൃപകൾ എവിടെ? [QE]
50. [QS]കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; [QE][QS]എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ. [QE]
51. [QS]യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; [QE][QS]അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. [QE]
52. [QS]യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ. [QE]