സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; [QE][QS]യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. [QE][QS]ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. [QE]
2. [QS]നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; [QE][QS]നീ അനാദിയായുള്ളവൻ തന്നെ. [QE]
3. [QS]യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; [QE][QS]പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; [QE][QS]പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. [QE]
4. [QS]സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും [QE][QS]ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. [QE]
5. [QS]നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; [QE][QS]യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 93 / 150
1 യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. 2 നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; നീ അനാദിയായുള്ളവൻ തന്നെ. 3 യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. 4 സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. 5 നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 93 / 150
×

Alert

×

Malayalam Letters Keypad References