സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]വരുവിൻ, നാം യഹോവയ്ക്കു പാടുക; [QE][QS]നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. [QE]
2. [QS]നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; [QE][QS]സങ്കീർത്തനങ്ങളോടെ അവന്റെ മുമ്പാകെ ഘോഷിക്കുക. [QE]
3. [QS]യഹോവ മഹാദൈവമല്ലോ; [QE][QS]അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. [QE]
4. [QS]ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; [QE][QS]പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ. [QE]
5. [QS]സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; [QE][QS]കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു. [QE]
6. [QS]വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; [QE][QS]നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. [QE]
7. [QS]അവൻ നമ്മുടെ ദൈവമാകുന്നു; [QE][QS]നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കീഴിലെ ആടുകളും തന്നെ. [QE]
8. [QS]ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, [QE][QS]മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും [QE][QS]നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. [QE]
9. [QS]അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; [QE][QS]എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. [QE]
10. [QS]നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. [QE][QS]“അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും [QE][QS]എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു. [QE]
11. [QS]“ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന് [QE][QS]ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 95 / 150
1 വരുവിൻ, നാം യഹോവയ്ക്കു പാടുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. 2 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്റെ മുമ്പാകെ ഘോഷിക്കുക. 3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. 4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ. 5 സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു. 6 വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 7 അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കീഴിലെ ആടുകളും തന്നെ. 8 ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 9 അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. 10 നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു. 11 “ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന് ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 95 / 150
×

Alert

×

Malayalam Letters Keypad References