സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; [QBR] അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. [QBR]
2. യഹോവ സീയോനിൽ വലിയവനും [QBR] സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു. [QBR]
3. “അവൻ പരിശുദ്ധൻ” എന്നിങ്ങനെ [QBR] അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. [QBR]
4. ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു [QBR] നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; [QBR] നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. [QBR]
5. നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; [QBR] അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; [QBR] അവൻ പരിശുദ്ധൻ ആകുന്നു. [QBR]
6. മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു, [QBR] അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. [QBR] ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി. [QBR]
7. മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു; [QBR] അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. [QBR]
8. ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; [QBR] നീ അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു. [QBR]
9. നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; [QBR] അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; [QBR] നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?. [PE]

കുറിപ്പുകൾ

No Verse Added

മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 99 / 150
സങ്കീർത്തനങ്ങൾ 99:61
1 യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. 2 യഹോവ സീയോനിൽ വലിയവനും സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു. 3 “അവൻ പരിശുദ്ധൻ” എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. 4 ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. 5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; അവൻ പരിശുദ്ധൻ ആകുന്നു. 6 മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു, അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി. 7 മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. 8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു. 9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 99 / 150
Common Bible Languages
West Indian Languages
×

Alert

×

malayalam Letters Keypad References