1. സഹോദരന്മാരേ, അവർ രക്ഷിയ്ക്കപ്പെടണം എന്നുതന്നെ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
|
3. അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിക്കുവാൻ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയ്ക്ക് കീഴ്പെട്ടില്ല.
|
5. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്:
“ന്യായപ്രമാണത്തിന്റെ നീതി ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ. |
6. വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു:
“ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ, |
7. ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്.”
|
8. എന്നാൽ അത് എന്ത് പറയുന്നു?
“വചനം നിനക്ക് സമീപമായി, നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു; ” അത് ഞങ്ങൾ പ്രസ്താവിക്കുന്ന വിശ്വാസ വചനം തന്നേ. |
9. യേശുവിനെ കർത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിയ്ക്കപ്പെടും.
|
12. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
|
14. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ അവർ കേൾക്കും?
|
15. അവർ അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും?
“നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ. PEPS |
16. എങ്കിലും അവർ എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല:
“കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു?” എന്നു യെശയ്യാവു പറയുന്നുവല്ലോ. |
18. എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം:
“അവരുടെ ശബ്ദം സർവ്വഭൂമിയിലും അവരുടെ വചനം ലോകത്തിന്റെ അറ്റത്തോളവും പരന്നു.” |
19. എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു.
“ജനമല്ലാത്തവരെക്കൊണ്ട് ഞാൻ നിങ്ങൾക്ക് എരിവു വരുത്തും; മൂഢജാതിയെക്കൊണ്ട് നിങ്ങൾക്ക് കോപം ജനിപ്പിക്കും” എന്നു ഒന്നാമത് മോശെ പറയുന്നു. |
20. യെശയ്യാവോ:
“എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്ക് ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു. |
21. യിസ്രായേലിനേക്കുറിച്ചോ:
“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു. PE |