സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഉത്തമ ഗീതം
1. [PS]ഞാൻ ശാരോനിലെ പനിനീർപുഷ്പവും [PE][QS]താഴ്വരകളിലെ താമരപ്പൂവും ആകുന്നു. [QE]
2. [QS]മുള്ളുകളുടെ ഇടയിൽ താമരപോലെ [QE][QS]കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. [QE]
3. [QS]കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ [QE][QS]യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; [QE][QS]അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; [QE][QS]അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു. [QE]
4. [QS]അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; [QE][QS]എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. [QE]
5. [QS]ഞാൻ പ്രേമവിവശയായിരിക്കുകയാൽ [QE][QS]മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; [QE][QS]നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. [QE]
6. [QS]അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ; [QE][QS]അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ. [QE]
7. [QS]യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, [QE][QS]പ്രേമത്തിന് ഇഷ്ടമാകുവോളം [QE][QS]അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്. [QE]
8. [QS]അതാ, എന്റെ പ്രിയന്റെ സ്വരം! [QE][QS]അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. [QE]
9. [QS]എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; [QE][QS]ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; [QE][QS]അവൻ കിളിവാതിലിലൂടെ നോക്കുന്നു; [QE][QS]അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. [QE]
10. [QS]എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: [QE][QS]“എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. [QE]
11. [QS]ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. [QE]
12. [QS]പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; [QE][QS]വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; [QE][QS]കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. [QE]
13. [QS]അത്തിക്കായ്കൾ പഴുക്കുന്നു; [QE][QS]മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; [QE][QS]എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. [QE]
14. [QS]പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, [QE][QS]ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; [QE][QS]നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; [QE][QS]നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. [QE]
15. [QS]ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ [QE][QS]മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, [QE][QS]ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ. [QE]
16. [QS]എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; [QE][QS]അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. [QE]
17. [QS]വെയിലാറി, നിഴൽ കാണാതെയാകുവോളം, [QE][QS]എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ [QE][QS]ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക. [QE]
മൊത്തമായ 8 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 8
1 2 3 4 5 6 7 8
1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു. 2 മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. 3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു. 4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 5 ഞാൻ പ്രേമവിവശയായിരിക്കുകയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. 6 അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ; അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ. 7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്. 8 അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. 9 എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; അവൻ കിളിവാതിലിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. 10 എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: “എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. 11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. 12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 13 അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. 14 പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. 15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ. 16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. 17 വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.
മൊത്തമായ 8 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 8
1 2 3 4 5 6 7 8
×

Alert

×

Malayalam Letters Keypad References