സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
ഉത്തമ ഗീതം
1. [PS]നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! [PE][QS]ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു; [QE][QS]ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. [QE]
2. [QS]നീ എനിക്ക് ഉപദേശം തരേണ്ടതിന് [QE][QS]ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; [QE][QS]സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും [QE][QS]ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു. [QE]
3. [QS]അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; [QE][QS]അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. [QE]
4. [QS]യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം [QE][QS]അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് [QE][QS]എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. [QE]
5. [QS]മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ [QE][QS]ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? [QE][QS]നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; [QE][QS]അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; [QE][QS]അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. [QE]
6. [QS]എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും [QE][QS]ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ; [QE][QS]പ്രേമം മരണംപോലെ ബലമുള്ളതും [QE][QS]പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; [QE][QS]അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. [QE]
7. [QS]ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; [QE][QS]നദികൾ അതിനെ മുക്കിക്കളയുകയില്ല. [QE][QS]ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും [QE][QS]പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം. [QE]
8. [QS]നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; [QE][QS]അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; [QE][QS]നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ [QE][QS]നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും? [QE]
9. [QS]അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ [QE][QS]ഒരു വെള്ളിമകുടം പണിയാമായിരുന്നു; [QE][QS]ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. [QE]
10. [QS]ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; [QE][QS]അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു. [QE]
11. [QS]ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. [QE][QS]ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; [QE][QS]അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും [QE][QS]ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. [QE]
12. [QS]എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; [QE][QS]ശലോമോനേ, നിനക്ക് ആയിരവും [QE][QS]ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. [QE]
13. [QS]ഉദ്യാനനിവാസിനിയേ, [QE][QS]സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; [QE][QS]അത് എന്നെയും കേൾപ്പിക്കണമേ. [QE]
14. [QS]എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ [QE][QS]ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.[QE]
മൊത്തമായ 8 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 8 / 8
1 2 3 4 5 6 7 8
1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. 2 നീ എനിക്ക് ഉപദേശം തരേണ്ടതിന് ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു. 3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. 4 യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. 5 മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. 6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. 7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം. 8 നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും? 9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. 10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു. 11 ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. 12 എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. 13 ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കണമേ. 14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.
മൊത്തമായ 8 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 8 / 8
1 2 3 4 5 6 7 8
×

Alert

×

Malayalam Letters Keypad References