സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യിരേമ്യാവു
1. യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
2. ഉയര്‍ന്ന കുന്നുകളില്‍ പച്ചമരങ്ങള്‍ക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഔര്‍ക്കുംന്നുവല്ലോ.
3. വയല്‍പ്രദേശത്തിലെ എന്റെ പര്‍വ്വതമേ. നിന്റെ അതിര്‍ക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാന്‍ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവര്‍ച്ചെക്കു ഏല്പിക്കും.
4. ഞാന്‍ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങള്‍ എന്റെ കോപത്തില്‍ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;
5. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനില്‍ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
6. അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികള്‍ ഇല്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും.
7. യഹോവയില്‍ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
8. അവന്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോള്‍ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരള്‍ച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
9. ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവന്‍ ആര്‍?
10. യഹോവയായ ഞാന്‍ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
11. ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവന്‍ , താന്‍ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കല്‍ അതു അവനെ വിട്ടുപോകുംഒടുക്കം അവന്‍ ഭോഷനായിരിക്കും.
12. ആദിമുതല്‍ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
13. യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണില്‍ എഴുതിവേക്കും; അവര്‍ ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
14. യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാല്‍ എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാല്‍ ഞാന്‍ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.
15. അവര്‍ എന്നോടുയഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.
16. ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദ്ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പില്‍ ഇരിക്കുന്നു.
17. നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ത്ഥദിവസത്തില്‍ എന്റെ ശരണം നീയല്ലോ.
18. എന്നെ ഉപദ്രവിക്കുന്നവന്‍ ലജ്ജിച്ചു പോകട്ടെ; ഞാന്‍ ലജ്ജിച്ചുപോകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചു പോകരുതേ; അവര്‍ക്കും അനര്‍ത്ഥദിവസം വരുത്തി, അവരെ തകര്‍ത്തു തകര്‍ത്തു നശിപ്പിക്കേണമേ.
19. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ ചെന്നു, യെഹൂദാരാജാക്കന്മാര്‍ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്‍ക്കലും യെരൂശലേമിന്റെ എല്ലാവാതില്‍ക്കലും നിന്നുകൊണ്ടു അവരോടു പറക
20. ഈ വാതിലുകളില്‍കൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സര്‍വ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ !
21. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൂക്ഷിച്ചുകൊള്‍വിന്‍ ; ശബ്ബത്തുനാളില്‍ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളില്‍ കൂടി അകത്തു കൊണ്ടുവരരുതു.
22. ശബ്ബത്തുനാളില്‍ നിങ്ങളുടെ വീടുകളില്‍നിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പിന്‍ . നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ അങ്ങനെ കല്പിച്ചുവല്ലൊ.
23. എന്നാല്‍ അവര്‍ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവര്‍ ശാഠ്യം കാണിച്ചു.
24. നിങ്ങളോ ശബ്ബത്തുനാളില്‍ ഈ നഗരത്തിന്റെ വാതിലുകളില്‍കൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളില്‍ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന്നു എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കില്‍
25. ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളില്‍കൂടി കടക്കയും ഈ നഗരം എന്നേക്കും നില്‍ക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
26. യെഹൂദാപട്ടണങ്ങളില്‍നിന്നും യെരൂശലേമിന്നു ചുറ്റും ഉള്ള പ്രദേശങ്ങളില്‍നിന്നും ബെന്യാമീന്‍ ദേശത്തുനിന്നും താഴ്വീതിയില്‍നിന്നും മലനാടുകളില്‍നിന്നും തെക്കേ ദിക്കില്‍നിന്നും അവര്‍ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തില്‍ അവര്‍ സ്തോത്രയാഗവും അര്‍പ്പിക്കും.
27. എന്നാല്‍ ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളില്‍ യെരൂശലേമിന്റെ വാതിലുകളില്‍കൂടി ചുമടു ചുമന്നു കൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങള്‍ എന്റെ വാക്കു കേട്ടനുസരിക്കയില്ലെങ്കില്‍ ഞാന്‍ അതിന്റെ വാതിലുകളില്‍ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.

Notes

No Verse Added

Total 52 Chapters, Current Chapter 16 of Total Chapters 52
യിരേമ്യാവു 16
1. യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
2. ഉയര്‍ന്ന കുന്നുകളില്‍ പച്ചമരങ്ങള്‍ക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഔര്‍ക്കുംന്നുവല്ലോ.
3. വയല്‍പ്രദേശത്തിലെ എന്റെ പര്‍വ്വതമേ. നിന്റെ അതിര്‍ക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാന്‍ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവര്‍ച്ചെക്കു ഏല്പിക്കും.
4. ഞാന്‍ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങള്‍ എന്റെ കോപത്തില്‍ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;
5. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനില്‍ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
6. അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികള്‍ ഇല്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും.
7. യഹോവയില്‍ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
8. അവന്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോള്‍ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരള്‍ച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
9. ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവന്‍ ആര്‍?
10. യഹോവയായ ഞാന്‍ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
11. ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവന്‍ , താന്‍ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കല്‍ അതു അവനെ വിട്ടുപോകുംഒടുക്കം അവന്‍ ഭോഷനായിരിക്കും.
12. ആദിമുതല്‍ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
13. യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണില്‍ എഴുതിവേക്കും; അവര്‍ ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
14. യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാല്‍ എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാല്‍ ഞാന്‍ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.
15. അവര്‍ എന്നോടുയഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.
16. ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദ്ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പില്‍ ഇരിക്കുന്നു.
17. നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ത്ഥദിവസത്തില്‍ എന്റെ ശരണം നീയല്ലോ.
18. എന്നെ ഉപദ്രവിക്കുന്നവന്‍ ലജ്ജിച്ചു പോകട്ടെ; ഞാന്‍ ലജ്ജിച്ചുപോകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചു പോകരുതേ; അവര്‍ക്കും അനര്‍ത്ഥദിവസം വരുത്തി, അവരെ തകര്‍ത്തു തകര്‍ത്തു നശിപ്പിക്കേണമേ.
19. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ ചെന്നു, യെഹൂദാരാജാക്കന്മാര്‍ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്‍ക്കലും യെരൂശലേമിന്റെ എല്ലാവാതില്‍ക്കലും നിന്നുകൊണ്ടു അവരോടു പറക
20. വാതിലുകളില്‍കൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സര്‍വ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ !
21. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൂക്ഷിച്ചുകൊള്‍വിന്‍ ; ശബ്ബത്തുനാളില്‍ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളില്‍ കൂടി അകത്തു കൊണ്ടുവരരുതു.
22. ശബ്ബത്തുനാളില്‍ നിങ്ങളുടെ വീടുകളില്‍നിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പിന്‍ . നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ അങ്ങനെ കല്പിച്ചുവല്ലൊ.
23. എന്നാല്‍ അവര്‍ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവര്‍ ശാഠ്യം കാണിച്ചു.
24. നിങ്ങളോ ശബ്ബത്തുനാളില്‍ നഗരത്തിന്റെ വാതിലുകളില്‍കൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളില്‍ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന്നു എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കില്‍
25. ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും നഗരത്തിന്റെ വാതിലുകളില്‍കൂടി കടക്കയും നഗരം എന്നേക്കും നില്‍ക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
26. യെഹൂദാപട്ടണങ്ങളില്‍നിന്നും യെരൂശലേമിന്നു ചുറ്റും ഉള്ള പ്രദേശങ്ങളില്‍നിന്നും ബെന്യാമീന്‍ ദേശത്തുനിന്നും താഴ്വീതിയില്‍നിന്നും മലനാടുകളില്‍നിന്നും തെക്കേ ദിക്കില്‍നിന്നും അവര്‍ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തില്‍ അവര്‍ സ്തോത്രയാഗവും അര്‍പ്പിക്കും.
27. എന്നാല്‍ ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളില്‍ യെരൂശലേമിന്റെ വാതിലുകളില്‍കൂടി ചുമടു ചുമന്നു കൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങള്‍ എന്റെ വാക്കു കേട്ടനുസരിക്കയില്ലെങ്കില്‍ ഞാന്‍ അതിന്റെ വാതിലുകളില്‍ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.
Total 52 Chapters, Current Chapter 16 of Total Chapters 52
×

Alert

×

malayalam Letters Keypad References