സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
1 കൊരിന്ത്യർ
1. വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്‍യ്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ദ്ധന വരുത്തുന്നു.
2. താന്‍ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
3. ഒരുത്തന്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
4. വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
5. എന്നാല്‍ ആകാശത്തിലോ ഭൂമിയിലോ ദേവന്മാര്‍ എന്നു പേരുള്ളവര്‍ ഉണ്ടെന്നുവരികിലും
6. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന്‍ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്‍ത്താവും നമുക്കു ഉണ്ടു; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.
7. എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവെച്ചു തിന്നുന്നു;
8. അവരുടെ മനസ്സാക്ഷി ബലഹീനമാകയാല്‍ മലിനമായിത്തീരുന്നു. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല്‍ നമുക്കു നഷ്ടമില്ല; തിന്നാല്‍ ആദായവുമില്ല.
9. എന്നാല്‍ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍ .
10. അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറെക്കയില്ലയോ?
11. ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരന്‍ ഇങ്ങനെ നിന്റെ അറിവിനാല്‍ നശിച്ചു പോകുന്നു.
12. ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.
13. ആകയാല്‍ ആഹാരം എന്റെ സഹോദരന്നു ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്റെ സഹോദരന്നു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.

Notes

No Verse Added

Total 16 Chapters, Current Chapter 8 of Total Chapters 16
1 2 3 4 5 6 7 8 9 10 11 12 13 14 15 16
1 കൊരിന്ത്യർ 8:26
1. വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്‍യ്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ദ്ധന വരുത്തുന്നു.
2. താന്‍ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
3. ഒരുത്തന്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
4. വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
5. എന്നാല്‍ ആകാശത്തിലോ ഭൂമിയിലോ ദേവന്മാര്‍ എന്നു പേരുള്ളവര്‍ ഉണ്ടെന്നുവരികിലും
6. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന്‍ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്‍ത്താവും നമുക്കു ഉണ്ടു; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.
7. എന്നാല്‍ എല്ലാവരിലും അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവെച്ചു തിന്നുന്നു;
8. അവരുടെ മനസ്സാക്ഷി ബലഹീനമാകയാല്‍ മലിനമായിത്തീരുന്നു. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല്‍ നമുക്കു നഷ്ടമില്ല; തിന്നാല്‍ ആദായവുമില്ല.
9. എന്നാല്‍ നിങ്ങളുടെ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍ .
10. അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറെക്കയില്ലയോ?
11. ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ, ബലഹീനസഹോദരന്‍ ഇങ്ങനെ നിന്റെ അറിവിനാല്‍ നശിച്ചു പോകുന്നു.
12. ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.
13. ആകയാല്‍ ആഹാരം എന്റെ സഹോദരന്നു ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്റെ സഹോദരന്നു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.
Total 16 Chapters, Current Chapter 8 of Total Chapters 16
1 2 3 4 5 6 7 8 9 10 11 12 13 14 15 16
×

Alert

×

malayalam Letters Keypad References